പ്രവാസി മലയാളി ഫെഡറേഷൻ സഊദി ദേശീയ ദിനം ആഘോഷിച്ചു
റിയാദ്: സഊദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയ ദിനം പ്രവാസി മലയാളി ഫെഡറെഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു. ബത്ഹയിലെ അപ്പോളോ ഡെമോറ അങ്കണത്തിൽ സഊദി പൗരൻ ക്യാപ്റ്റൻ മുത് ലഖ് ഫൈഹാൻ അൽ മുത്തൈരി ദേശീയ പതാക ഉയർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമ്മേളനം പി എം എഫ് ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ മുജിബ് കായംകുളം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നടത്തി.
ക്യാപ്റ്റൻ മുത് ലഖ് ഫൈഹാൻ അൽ മുത്തൈരി, അബു ഹാലി അൽശംരി എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് വി. ജെ നസ്റുദ്ധിൻ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, അലവി കുട്ടി ഒളവട്ടൂർ, ഷാജി സോണ, നൗഷാദ് വെട്ടിയാർ, നൗഷാദ്, നവാസ് കണ്ണൂർ, റഫീഖ് തങ്ങൾ, നൗഫൽ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, സന്തോഷ് മതിലകം, സലിം വാലിലപ്പുഴ, അസ്‌ലം പാലത്ത്, റസ്സൽ, റ്റിമ്മി ജോയ്കുട്ടി, പ്രേമൻ ബാബു എന്നിവർ ആശംസകളർപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നസീർ തൈക്കണ്ടി, മുഹമ്മദ് സിയാദ്, റൗഫ് ആലപ്പിടിയൻ, ആച്ചി നാസർ,ജിജി ബിനു, സിമി ജോൺസൺ, സഗീർ, അലിം, സുബൈർ, ഷാഹിന അബ്ദുൽ അസിസ്, സാബു, റയീസ്, മെൽബിൻ, ഹൈഫ മെഹ്റിൻഎന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചി സ്വാഗതവും ട്രഷറർ ബിനു. കെ തോമസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."