യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ഡി.വൈ.എഫ്.ഐ നേതാവിന് സസ്പെന്ഷന്
തൃശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ ഡി.വൈ.എഫ്.ഐ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്.എല്‍. ജീവന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്.
സി.പി.എമ്മിലെയും യുവജന സംഘടന ഡി.വൈ.എഫ്.ഐയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇയാളെ നീക്കിയതായി പാര്‍ട്ടി അറിയിച്ചു.
തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണു യുവതി നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പൊലിസ് ജീവന്‍ലാലിനെതിരെ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ജീവലാലിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ മുമ്പാകെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗ് ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്. എം.എല്‍.എ കെ.യു.അരുണന്മാസ്റ്റരുടെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ചാണ് പീഡനശ്രമം നടന്നത്.
ജൂലൈയില്‍ പീഡനശ്രമം നടന്നിട്ട് പാര്‍ട്ടിക്കും മഹിള അസോസിയേഷനും ഡി.വൈ.എഫ്.ഐ മേല്‍ഘടകങ്ങള്‍ക്കും പരാതി നല്‍കിയിട്ടും കൊടും ക്രിമിനല്കൂടിയായ യുവനേതാവിനെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിനാലാണ് പൊലിസിനെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു.
പ്രതിക്കെതിരെ നിയമനടപടികളുമായി ഏതറ്റവും വരെ പോകുമെന്നും ഇനി ഒരു പെണ്‍കുട്ടിക്കും ഇതുപോലെ ഒരവസ്ഥയുണ്ടാവരുതെന്നും കുട്ടി പറഞ്ഞു. അതിനാലാണ് തനിക്കുണ്ടായ ദുരവസ്ഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂടി ഭീഷണിയും അപവാദങ്ങളും പാര്‍്ട്ടി നേതാക്കളും പ്രവര്‍ത്തകരും തുടരുകയാണെന്നും കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."