HOME
DETAILS

അച്ചന്‍കോവിലില്‍ കലക്ടറും സംഘവുമെത്തി

  
backup
July 23 2016 | 18:07 PM

%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1






കൊല്ലം: ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ  പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അച്ചന്‍കോവിലില്‍ എത്തി. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ സംഘം ലഭിച്ച പരാതികളില്‍ തുടര്‍നടപടികളെടുത്തു. നൂറ്റി നാല്‍പതോളം പരാതികളാണ് ലഭിച്ചത്.
ഇന്നലെ   രാവിലെ 9.30നാണ്   ജില്ലാ കലക്ടര്‍  എ ഷൈനാമോളുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം  അച്ചന്‍കോവില്‍ കമ്മ്യൂണിറ്റി ഹാളിലെത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, വനം, റവന്യൂ, പട്ടികവര്‍ഗ വികസനം, പഞ്ചായത്ത്, ജല അതോറിറ്റി, കെ എസ് ഇ ബി, വ്യവസായം, കുടുംബശ്രീ, സാമൂഹ്യനീതി, ഗ്രാമവികസനം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിപാടിയില്‍ പങ്കെടുത്തത്.  സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളായിരുന്നു ലഭിച്ചവയിലധികവും.അപേക്ഷകള്‍ പരിശോധിച്ച് പെന്‍ഷന്‍ നാല്‍കാനുള്ള നടപടി സ്വീകരിക്കാന്‍  കലക്ടര്‍ പഞ്ചായത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ആദിവാസികള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ള പദ്ധതിക്കായി ജല അതോറിറ്റി പുതിയ പ്രോജക്ട് തയ്യാറാക്കും. പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് ലഭ്യമാക്കുകയും പദ്ധതിക്കുള്ള സ്ഥലം വനം വകുപ്പ് വിട്ടുകൊടുക്കുകയും ചെയ്യും. പരമാവധി പൊതു ടാപ്പുകള്‍ സ്ഥാപിക്കുവാനും ഇവയുടെ നടത്തിപ്പിനുള്ള ചെലവ് വഹിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ ഡി .എഫ് .ഒ യുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
പരിപാടിയില്‍ നാല്‍പതു പേര്‍ക്ക്  തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ആധാര്‍ കാര്‍ഡിനായി 90 അപേക്ഷകള്‍ ലഭിച്ചു. ഇവ നല്‍കുന്നതിന്  അടുത്തമാസം പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കും. വീട് നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ സുഖമില്ലാത്ത കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കലക്ടര്‍  നിര്‍ദേശം നല്‍കി. ശൗചാലയം ഇല്ലാത്ത വീടുകളില്‍ ഗ്രാമ പഞ്ചായത്ത് സ്വന്തം ഫണ്ടില്‍ നിന്നും നിര്‍മിച്ചു നല്‍കും. ശുചിത്വ മിഷന്‍ തുക ലഭ്യമാകുന്ന മുറക്ക് ഫണ്ട് പഞ്ചായത്തിന് കൈമാറും. കേടായ വൈദ്യുതി പോസ്റ്റുകളും ആദിവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും മാറ്റി സ്ഥാപിക്കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി കെ എസ് ഇ ബി ഉടന്‍ അപേക്ഷ സ്വീകരിച്ചു നടപടി സ്വീകരിക്കും.
ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് നിലവിലുള്ള യൂണിറ്റ് ശക്തിപ്പെടുത്തും. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ യൂനിറ്റ് സ്ഥാപിക്കാനും ആദിവാസികള്‍ക്ക് ഇതിനായി തൊഴില്‍ പരിശീലനം നല്‍കുന്നതിനും വിശദമായ പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ വ്യവസായ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോബ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കും. ഇവയുടെ ആവശ്യം സംബന്ധിച്ച് ആദിവാസികള്‍ക്കിടയില്‍ പ്രത്യേക ബോധവത്ക്കരണം നടത്തും.
    വികലാംഗരായ മൂന്ന് കുട്ടികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഡി. എം. ഒ യ്ക്ക്  നിര്‍ദേശം നല്‍കി. കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ആദിവാസികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ചതിന് ശേഷം കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം  ആദിവാസികളുടെ വീടുകള്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, പി എച്ച് സി, എല്‍ പി സ്‌കൂള്‍, മുതലത്തോട് കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടന്ന ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ പരിപാടിയില്‍ എ.ഡി .എം ഐ. അബ്ദുള്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. ടി .വര്‍ഗീസ് പണിക്കര്‍, ജെ .ദേവപ്രസാദ്, അനു എസ് .നായര്‍, അച്ചന്‍കോവില്‍ ഡി .എഫ് .ഒ കെ.ജ.രാജന്‍, തഹസീല്‍ദാര്‍ ബി .ശശികുമാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ ആര്‍. ബീനാകുമാരി, ഡി .എം. ഒ .വി.വി.ഷേര്‍ളി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്തംഗം ഷീജ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, വിജയമ്മ ലക്ഷ്മണന്‍, ഗീതാ സുകുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago