അബുദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇഫ്ത്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു
അബുദബി: ആയിരങ്ങള്‍ പങ്കെടുത്ത അബുദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇഫ്ത്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എം പി എം റഷീദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി കെ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. ന്യൂസിലാന്റ് അംബാസിഡര്‍ മാത്യു ഹോക്കിന്‍സ് മുഖ്യാതിഥിയായിരുന്നു. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് മിഷ്യന്‍ സ്മിതാ പാന്ത്, അബുദബി സെക്യൂരിറ്റി പൊലിസ് മേധാവി ക്യാപ്റ്റന്‍ ഖാലിദ് അബ്ദുല്ല അഹമ്മദ് അല്‍ ഹമ്മാദി എന്നിവര്‍ സംസാരിച്ചു.
അബുദബി എ.ഡി.ഡി.സി ഓഫിസര്‍ ഉമര്‍ മുഹമ്മദ് സാലഹ് മെഹര്‍ബി,മുനിസിപ്പാലിറ്റി ഓഫിസര്‍ അബ്ദുല്‍ ഹാദി അലി സാലഹ അല്‍ മന്‍സൂരി, ഫൈസല്‍ അബ്ദുല്‍ വഹാബ്, എം.ബ.സി കൗണ്‍സിലര്‍ രാജ മുരുഗന്‍, എം.ബ.സി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍, ഹാഫിള് കബീര്‍ ബാഖവി, മോഹന്‍ ജെയ്ഷമാള്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് നടരാജന്‍, മലയാളി സമാജം പ്രസിഡണ്ട് ഷിബു ജോണ്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍ കുട്ടി, ജെമിനി ഉടമ ഗണേഷ് ബാബു, എസ് എഫ് സി ഉടമ മുരളീധരന്‍, സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എം ഡി അബുബക്കര്‍ കുറ്റിക്കോല്‍, സെന്റര്‍ മുന്‍ പ്രസിഡണ്ട് ആദ്യശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ മൊയ്തു ഹാജി കടന്നപ്പള്ളി, വി. പി.കെ അബ്ദുല്ല, കരപ്പാത്ത് ഉസ്മാന്‍, റസാഖ് ഒരുമനയൂര്‍, അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി , കെ. എം. സി. സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുറഊഫ് അഹ്‌സനി ഉള്‍പ്പെടെ സ്വദേശി,വിദേശി വ്യത്യാസമില്ലാതെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്ന ന്യൂസിലാന്റ് അംബാസിഡര്‍ മാത്യു ഹോക്കിന്‍സിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. സഹിഷ്ണുതക്ക് ആ രാജ്യം നല്‍കിയ വലിയ പ്രാധാന്യമാണ് അംബാസിഡറുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.പി.എം റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."