അഞ്ചേരി ബേബി വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഹരജിയിലെ ആരോപണം.
സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും വൈദ്യുതി മന്ത്രിയുമായ എം.എം മണി 2012 മേയില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് കേസ് വീണ്ടും പൊന്തി വന്നത്. തുടര്‍ന്ന് കൊല്ലപ്പെട്ട ബേബിയുടെ സഹോദരനാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."