സഊദിയില്‍ നിന്നും 351 തടവുകാര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി
റിയാദ്: സഊദിയിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തടവുകാരില്‍ 351 പേര്‍ കൂടി നാട്ടിലേക്ക് മടങ്ങി. സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ രാവിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. കൊച്ചിയിലേക്കാണ് നിയമ ലംഘകരെ അയക്കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം ഡല്‍ഹിയിലേക്ക് മാറ്റുകയായിരിന്നു.
ഡല്‍ഹിയില്‍ ക്വാറൈന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വന്തം നാടുകളിലേക്ക് ഇവര്‍ മടങ്ങുക. സഊദി സര്‍ക്കാര്‍ ചെലവിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും റിയാദിലുമായി തര്‍ഹീലുകളില്‍ 800 ഓളം ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ കുറച്ചാളുകളെ ഹൈദരാബാദില്‍ എത്തിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാവുകയും വിമാന സര്‍വിസിന് അനുമതി ലഭിക്കാതെയുമായി. ഇതോടെയാണ് ഇവരെ നാട്ടിലെത്തിക്കല്‍ അനിശ്ചിതമായി നീണ്ടത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള മൂന്നാമത്തെ സംഘമാണ് ഇന്നലെ പുറപ്പെട്ടത്. 231 നിയമ ലംഘകരുമായി രണ്ടാമത്തെ ബാച്ച് കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലേക്ക് പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."