HOME
DETAILS

ജെബി ചുഴലിക്കാറ്റ്: മരണം പത്തായി, കന്‍സായി വിമാനത്താവളം അടച്ചു

  
backup
September 05 2018 | 19:09 PM

%e0%b4%9c%e0%b5%86%e0%b4%ac%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

ടോക്കിയോ: പശ്ചിമ ജപ്പാനില്‍ അടിച്ചുവീശിയ ജെബി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പത്തായി. 300 പേര്‍ക്ക് പരുക്കേറ്റെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രളയത്താല്‍ ചുറ്റപ്പെട്ട കന്‍സായി വിമാനത്താവളത്തില്‍ കുടുങ്ങിയ 3000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇവരെ അതിവേഗ ബോട്ടുകള്‍ ഉപയോഗിച്ച് സമീപത്തെ കോബെ വിമാനത്താവളത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഒസാക, കോബെ, ക്വോട്ടോ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്ന കന്‍സായി വിമാനത്താവളം എന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. കനത്ത കാറ്റിലും മഴയിലും ദശലക്ഷക്കണക്കിന് വീടുകളാണ് തകര്‍ന്നത്. ചുഴലിക്കാറ്റ് നാശം വിതച്ച പലപ്രദേശങ്ങളിലും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. ഒസാകയില്‍ പ്രതിദിനം 1,35,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്ന നിപ്പോള്‍ ഓയില്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്റെ സാകെ എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു യൂണിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.25 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രധാന ദ്വീപായ ഹോന്‍ഷുവിലേക്ക് കാറ്റ് നീങ്ങി. പത്ത് ലക്ഷത്തോളം പേരെ മാറ്റിത്താമസിപ്പിച്ചുവെന്ന് കാലവാസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി ഷിന്‍സെ ആബെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ആളുകളെ ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കണമെന്നും ജനജീവിത സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കണമെന്നും ഷിന്‍സെ ആബെ പറഞ്ഞു. 1993ലെ ജെബി ചുഴലിക്കാറ്റില്‍ 48 പേര്‍ മരിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago