നോ മോര് കാന്‍സര്‍: ധനസഹായ വിതരണം തുടങ്ങി
പുത്തന്‍ചിറ: കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ ആവിഷ്കരിച്ച നോ മോര് ക്യാന്‍സര്‍ പദ്ധതിയോടനുബന്ധിച്ച് നടത്തുന്ന നിര്‍ദ്ധന കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണം പുത്തന്‍ചിറയില്‍ തുടങ്ങി. രോഗിയുടെ പ്രായം, രോഗത്തിന്റെ സ്വഭാവം ,ചികിത്സാ കാലയളവ്, സാമ്പത്തിക ചിലവ് എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന തുക ഒരുമിച്ചോ ഗഡുക്കളായോ മുന്‍ഗണനാക്രമത്തില്‍ രോഗികള്‍ക്ക് ലഭ്യമാക്കും.
ഇതനുസരിച്ച് പുത്തന്‍ചിറ പഞ്ചായത്തില്‍ നിന്നും അര്‍ഹരായ രോഗിക്കുള്ള ധനസഹായം പുത്തന്‍ചിറ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് നിസാറിന് കൂട്ടായ്മ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പുത്തന്‍ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ കൈമാറി. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."