'സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തത് സി.ബി.ഐ അന്വേഷണം ഭയന്ന് '
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തത് സി.ബി.ഐ അന്വേഷണം ഭയന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിയ കൊലപാതകത്തില്‍ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന വാദത്തിന് ശക്തിപകരുന്നതാണ് സി.പി.എം നേതാക്കളുടെ അറസ്റ്റ്.
പെരിയയില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണത്തിന് കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ സി.പി.എം നേതാക്കള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ലോകം മുഴുവന്‍ ചുറ്റുകയെന്ന മോദിയുടെ പാതയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, ആ യാത്ര കൊണ്ടുണ്ടായ നേട്ടങ്ങള്‍ എന്താണെന്ന് ജനങ്ങളെ അറിയിക്കണം. പ്രളയത്തിന് ഫണ്ട് കണ്ടെത്താനായി ഗള്‍ഫില്‍ പോയ മുഖ്യമന്ത്രി എത്ര രൂപ സമാഹരിച്ചുവെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."