എം.ടിയുടെ കൂടല്ലൂരിന് ഇത് അഭിമാനനേട്ടം
കൂടല്ലൂര്‍ : എം.ടിയുടെ കൂടല്ലൂരിന് ഇത് അഭിമാനനോട്ടം.സ്‌കൂളില്‍ പത്താം ക്ലാസ് ആരംഭിച്ച വര്‍ഷം എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം വിജയം നേടിയ ശേഷം വിജയശതമാനത്തില്‍ പിറകില്‍ പോയ സ്‌കൂള്‍ ഈ വര്‍ഷം മികച്ച തിരിച്ച് വരവാണ് നടത്തിയത്. അധ്യാപക ക്ഷാമം നേരിടുന്ന സ്‌കൂളില്‍ അധ്യാപകരും പി.ടി.എയും കൂട്ടായി നടത്തിയ ശ്രമത്തിനാണ് ഇത്തവണ വിജയം കണ്ടത്. 45 പേര്‍ പരീക്ഷ എഴുതിയതില്‍ ഔരു വിദ്യാര്‍ഥി തോറ്റതാണ് നൂറ് ശതമാനം എന്നത് കുറയാന്‍ കാരണമായത്. ഈ വിദ്യാര്‍ഥി ഒരു വിഷയത്തില്‍മാത്രമാണ് തോല്‍വി ഏറ്റുവാങ്ങിയത്. ശനി, ഞായര്‍, മറ്റ് പൊതു അവധിദിവസങ്ങളിലും ജനുവരിമുതല്‍ മാര്‍ച്ച് പരീക്ഷ കഴിയുന്നത് വരെ നൈറ്റ് ക്ലാസുകളും വെച്ചാണ് കുട്ടികളുടെ നിലവാരം ഉയര്‍ത്തിയത്. ആണ്‍കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുകയും പെണ്‍കുട്ടികളെ രാത്രി 9 മണിവരെ പഠിപ്പിച്ച് പിന്നീട് രക്ഷിതാക്കള്‍ വന്ന് കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്. സേ പരീക്ഷ എഴുതി നൂറ് ശതമാനമായി ഉയര്‍ത്താനുളള ശ്രമത്തിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."