സൈത്തൂന്‍ ഗേള്‍സ് സ്‌കൂളില്‍ പ്രവേശന പരീക്ഷ നാളെ
കോഴിക്കോട്: സമന്വയ വിദ്യാഭ്യാസവുമായി പെണ്‍കുട്ടികള്‍ക്കുള്ള സൈത്തൂന്‍ ഇന്റര്‍നാഷനല്‍ ഗേള്‍സ് സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ രാവിലെ ഒന്‍പത് മുതല്‍ ഒരുമണിവരെ നടക്കും. എസ്.എസ്.എല്‍.സി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. 500 രൂപയാണ് പരീക്ഷാ ഫീസ്.
വിജയിക്കുന്ന 400 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ സ്ട്രീമുകളിലായി എട്ട് ബാച്ചുകള്‍ ഈ വര്‍ഷം പ്രവര്‍ത്തിക്കും. പ്രവേശനപരീക്ഷക്ക് എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് കൊണ്ടുവരണം.
സി.ബി.എസ്.ഇ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല. ഭൗതിക പഠനത്തിന് പുറമെ ഇസ്‌ലാമിക് സിലബസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ്, സ്വിമ്മിങ്, ആര്‍ച്ചറി, ജിംനേഷ്യം, ബാഡ്മിന്റണ്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ഇസ്‌ലാമിക് കാലിഗ്രഫി, ഇസ്‌ലാമിക് ട്രഡീഷനല്‍ ആര്‍ട്‌സ്, കുക്കിങ്, ഗാര്‍ഡനിങ് തുടങ്ങിയവയും പരിശീലിപ്പിക്കും.
കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് പ്രോഗ്രാം, മൈക്രോസോഫ്റ്റിന്റെ ഐ.ടി. സര്‍ട്ടിഫിക്കേഷന്‍ എന്നിവയും രണ്ട് വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. മിടുക്കരായ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരമുണ്ടാകും. 8606518251, 7510734835
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."