HOME
DETAILS

ഫ്രഞ്ച് ജനത ഇന്ന് വിധിയെഴുതും; മാക്രോണ്‍ vs മരിന്‍ ലെ പെന്‍

  
backup
May 06 2017 | 22:05 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%a4-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86


പാരിസ്: തീവ്ര വലതുപക്ഷത്തിനും മിതവാദിപക്ഷത്തിനുമിടയില്‍ ഫ്രാന്‍സിന്റെ പാതയേതാണെന്ന് ഇന്നറിയാം. ഫ്രാന്‍സിനു പുറമെ യൂറോപ്പിന്റെ കൂടി ഭാവിയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അന്തിമവുമായ ഘട്ടം ഇന്നു നടക്കും. മിതവാദി പാര്‍ട്ടിയായ എന്‍ മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ വിഭാഗമായ നാഷനല്‍ ഫ്രന്‍ഡിന്റെ മരിന്‍ ലെ പെന്നുമാണ് എലിസീ കൊട്ടാരത്തിലിരിക്കാന്‍ ഇന്ന് ജനവിധി തേടുന്നത്.
ഏപ്രില്‍ 23നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളായി ഫ്രഞ്ച് ഭരണം കൈയാളിപ്പോന്ന മുഖ്യധാരാ കക്ഷികളായ സോഷ്യലിസ്റ്റുകളെയും റിപ്പബ്ലിക്കുകളെയും ഫ്രഞ്ച് ജനത കൈയൊഴിഞ്ഞപ്പോള്‍ അന്തിമമത്സരം രാഷ്ട്രീയരംഗത്ത് ശൈശവദശയിലുള്ള എന്‍ മാര്‍ഷെയും കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നയങ്ങള്‍ കൊണ്ട് ഫ്രാന്‍സിലെ വലതുപക്ഷത്തിനിടയില്‍ സ്വാധീനമുറപ്പിച്ച നാഷനല്‍ ഫ്രന്റും തമ്മിലാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ ആരും ഭൂരിപക്ഷം നേടാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വോട്ട് നേടിയ ഇമ്മാനുവല്‍ മാക്രോണും(24.01) മരിന്‍ ലെ പെന്നും(21.30) അവസാനഘട്ടത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വെ ഫില്ലണ്‍(20.1), തീവ്ര ഇടതുപക്ഷ വിഭാഗമായ ലാ ഫ്രാന്‍സ് ഇന്‍സൂമിസിന്റെ ഴാങ് ലൂക് മെലെന്‍ഷന്‍(19.58), സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബെനോയ്റ്റ് ഹാമന്‍(6.36) എന്നിവരാണ് ആദ്യഘട്ടത്തില്‍ പിന്തള്ളപ്പെട്ടത്.
39കാരനായ ഇമ്മാനുവല്‍ മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും അദ്ദേഹം. നെപ്പോളിയനു ശേഷം രാജ്യത്തിന്റെ അധിപനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും. മരിന്‍ ലെ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ യൂറോപില്‍ തീവ്ര വലതുപക്ഷത്തിന്റെ നാഴികക്കല്ലാകുമത്. ഖുര്‍ആനും മുസ്‌ലിം ആരാധനാലയങ്ങളും നിരോധിക്കുന്നതിനു പുറമെ രാജ്യത്തെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയുമെല്ലാം അവര്‍ പുറത്താക്കിയേക്കും. ഫ്രാന്‍സ് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനും സാധ്യതയുണ്ട്.
നിലവിലെ പ്രസിഡന്റ് ഫ്രാന്‍സെ ഹൊളാന്ത്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ഫ്രാന്‍സെ ഫില്ലണ്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബെനോയ്റ്റ് ഹാമന്‍ എന്നിവരെല്ലാം മാക്രോണിന് വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകളെല്ലാം ഇമ്മാനുവല്‍ മാക്രോണിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. 99 ശതമാനം സര്‍വേകളും മാക്രോണിന് 60 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ച പുറത്തുവന്ന ഇഫോപ്-ഫിഡൂഷ്യല്‍ സര്‍വേ മാക്രോണ്‍ 63ഉം ലെ പെന്‍ 37ഉം ഹാരിസ് സര്‍വേ മാക്രോണ്‍ 62ഉം ലെ പെന്‍ 38ഉം ശതമാനം വോട്ട് നേടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago