HOME
DETAILS
MAL
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച റോ റോ യാനങ്ങള്‍ കൈമാറി
backup
September 30 2020 | 04:09 AM
കൊച്ചി: കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിച്ച രണ്ട് റോ റോ യാനങ്ങള്‍ കൈമാറി.
അതോറിറ്റിക്കുവേണ്ടി 10 യാനങ്ങളാണ് കൊച്ചിയില്‍ നിര്‍മിക്കുന്നത്. ഔദ്യോഗിക കൈമാറല്‍ രേഖയില്‍ ഐ.ഡബ്ല്യു.എ.ഐ ഡയരക്ടര്‍ മാത്യു ജോര്‍ജ്, കൊച്ചിന് ഷിപ്യാര്ഡ് ഓപറേഷന്‍സ് ഡയരക്ടര്‍ സുരേഷ് ബാബു എന്‍.വി എന്നിവര്‍ ഒപ്പിട്ടു.
56 മീറ്റര്‍ നീളമുള്ള റോ റോയാനങ്ങള് കൊച്ചി കപ്പല്‍ശാല തന്നെ രൂപകല്പന ചെയ്തതാണ്. 15 ടി.ഇ.യുകണ്ടെയ്നറുകളും 30 യാത്രക്കാരേയും ഈ യാനം ഉള്‍ക്കൊള്ളും.
ട്രക്കുകളും വാഹനങ്ങളും എളുപ്പത്തില്‍ ലോഡു ചെയ്യാനുകതുന്ന ഓപ്പണ്‍ ഡെക്കും എട്ട് ജീവനക്കാര്‍ക്കുള്ള ശീതീകരിച്ച താമസസൗകര്യവും അടക്കമുള്ള സംവിധാനങ്ങള്‍ ഈ യാനങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."