HOME
DETAILS
MAL
കെ.എസ്.ഇ.ബി റിങ് മെയിന്‍ യൂനിറ്റ് കത്തിനശിച്ചു
backup
July 23 2016 | 21:07 PM
കോഴിക്കോട്: മീഞ്ചന്ത വട്ടക്കിണറിനു സമീപത്തെ കെ.എസ്.ഇ.ബി റിങ് മെയിന്‍ യൂനിറ്റ് (ആര്.എം.യു) കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ട്രാന്സ്ഫോര്മറിനേക്കാള് സുരക്ഷിതമായി വൈദ്യുതി പ്രസരണം സാധ്യമാക്കുന്ന യന്ത്രോപകരണമാണ് ആര്.എം.യു. ഭൂഗര്‍ഭ കേബിളുകളിലെ വൈദ്യുതി പ്രസരണം നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക നിഗമനം.
മീഞ്ചന്തയില്‍ നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ പി.കെ ബഷീര്‍, ലീഡിങ് ഫയര്മാന് എന്‍.രമേശന് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സെത്തിയാണ് ഡ്രൈ കെമിക്കല്‍ ഫോം പൗഡര്‍ ഉപയോഗിച്ച് തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പരിസരത്ത് വൈദ്യുതി വിതരണം മുടങ്ങി. കല്ലായി സെക്ഷനില്‍ നിന്നുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."