ഡി.എം.ആര്‍.സി റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചന: തലശ്ശേരി വികസന വേദി
തലശ്ശേരി: തലശ്ശേരി-മൈസൂരു റെയില്‍പാത സംബന്ധിച്ച് ഡി.എം.ആര്‍.സി തയാറാക്കിയ റിപ്പോര്‍ട്ട് ഉത്തരമലബാറിലെ ജനങ്ങളെ അപമാനിച്ചതായി തലശ്ശേരി വികസന വേദി. സംസ്ഥാന സര്‍ക്കാര്‍ വലിയ താല്‍പര്യമെടുത്ത് സാധ്യതാ പഠനത്തിന് നിയോഗിച്ച ഡി.എം.ആര്‍.സിയും തലവന്‍ ഇ. ശ്രീധരനും വസ്തുതകള്‍ക്ക് നിരക്കാത്ത റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.
കുറ്റിപ്പുറം മുതല്‍ വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് മാത്രമേ പാത വന്നാല്‍ ഗുണമുണ്ടാകുകയുള്ളൂ എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ വലിയതോതില്‍ ചരക്ക് നീക്കവും യാത്രക്കാരും ഉണ്ടാകാനിടയില്ലെന്ന് പ്രവചിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളവും വികസിച്ച് വരുന്ന മൈസൂരു വിമാനത്താവളവും യാഥാര്‍ഥത്ഥ്യമാകുമ്പോള്‍ മൈസൂരുവിലേക്ക് ട്രെയിന്‍ കയറാന്‍ ആരുമുണ്ടാവില്ലെന്ന ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് പരിഹാസ്യമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തലശ്ശേരി വികസന വേദി നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.വി ഗോകുല്‍ദാസ്, വി.കെ ജവാദ് അഹമ്മദ്, മേജര്‍ പി. ഗോവിന്ദന്‍, സാക്കിര്‍ കാത്താണ്ടി, ഇ.എം അഷറഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."