HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങില്ല; സഹകരണ ബാങ്കുകളില്‍നിന്ന് 58 കോടി വാങ്ങും

  
backup
September 06 2018 | 14:09 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%a8-3

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നും 58 കോടി രൂപകൂടി സര്‍ക്കാര്‍ കടമെടുക്കുന്നു. കോഴിക്കോട് ജില്ലയിലെ ഒന്‍പത് സഹകരണ ബാങ്കുകളില്‍നിന്നാണ് ഈ തുക ശേഖരിക്കുക. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണിത്.
പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍നിന്ന് വായ്പയെടുത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഓരോ തവണ പെന്‍ഷന്‍ നല്‍കാനും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. പത്ത് ശതമാനം പലിശ നല്‍കിയുള്ള വായ്പയാണ് സംഘങ്ങളില്‍നിന്ന് ശേഖരിക്കുന്നത്.


രാമനാട്ടുകര സര്‍വിസ് സഹകരണ ബാങ്ക്, ഫറോക്ക് സര്‍വിസ് സഹകരണ ബാങ്ക്, കാലിക്കറ്റ് നോര്‍ത്ത് സര്‍വിസ് സഹകരണ ബാങ്ക്, വേങ്ങേരി സര്‍വിസ് സഹകരണ ബാങ്ക്, കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ബേപ്പൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, മാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് 58 കോടിരൂപ കടമെടുക്കുന്നത്. ഇതില്‍ ചേവായൂര്‍ ബാങ്ക് മാത്രം 15 കോടി നല്‍കുന്നുണ്ട്. ഓരോ പ്രാഥമിക സഹകരണ ബാങ്കുകള്‍വഴിയും നല്‍കേണ്ട പെന്‍ഷന്‍ തുക സംസ്ഥാന സഹകരണ ബാങ്ക് ജില്ലാബാങ്കുകള്‍ മുഖേന ഇവര്‍ക്ക് നല്‍കും. പ്രാഥമിക സഹകരണ ബാങ്കുകളാണ് തുക പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ടത്. ഇത് കൃത്യമായി നല്‍കുന്നുണ്ടെന്ന് സംസ്ഥാന സഹകരണ ബാങ്ക് ഉറപ്പാക്കും. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം നേരത്തെ സഹകരണ ബാങ്കുകളിലൂടെയാക്കിയതിനാല്‍ പെന്‍ഷന്‍കാരെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago