പ്രവാസി എക്സലന്‍സി അവാര്‍ഡ് ഹനീഫ മൂന്നിയൂരിന് സമ്മാനിച്ചു
മലപ്പുറം: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഡവലപ്മെന്റ് റിഹാബിലിറ്റേഷന്‍ വെല്‍ഫെയര്‍ സെന്ററിന്റെ പ്രവാസി എക്സലന്‍സി അവാര്‍ഡ് മഹാരാഷ്ട്ര എം.എല്‍.എ അമീന് പട്ടേല്‍ കേരള പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂരിന് സമ്മാനിച്ചു. കാല് നൂറ്റാണ്ടായി തുടര്‍ന്നു വരുന്ന പ്രവാസിസേവനത്തിനും ആതുര സേവന ജീവകാരുണ്യപ്രവര്ത്തനത്തിനുമായിരുന്നു പുരസ്കാരം. 25000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ഡോ: ഗോവിന്ദ് പരേക്കര്‍ , ഡോ: വി.വി കുല്‍കര്‍ണി , ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മുംബൈ കേരള മുസ്ലിം ജമാഅത്ത് ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എം.സി.ഇബ്രാഹീം ഹാജി അധ്യക്ഷനായി. മുംബൈ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അസീസ് മാണിയൂര്‍ സ്വാഗതം പറഞ്ഞു.
മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ജാവേദ് ജുനൈദ് പ്രശംസാപത്രം നല്കി. കൗണ്‍സിലര്‍ മുഹ്സിന് ഹൈദര്‍, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മാണിക്കോത്ത് മഹ്മൂദ് ഹാജി , ജനറല്‍ സെക്രട്ടറി വി.എ.ഖാദര്‍ ഹാജി , എം.എം.കെ.ഉറുമി , വി.പി.ഇബ്രാഹീം കുട്ടി , പി.സി.മൊയ്തീന് കുട്ടി ഹാജി , ആറ്റക്കോയ പള്ളിക്കണ്ടി , മുസ്തഫ കമ്പോല്‍ സംസാരിച്ചു. മുംബൈ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."