മഴയിലലിഞ്ഞ് മഴയാത്രയുമായി കുട്ടികള്‍
ആലക്കോട്: പ്രകൃതിയിലൂടെ പൈതല്‍മലയെ അടുത്തറിയാന്‍ മഴ നനഞ്ഞ് നടത്തം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചെമ്പേരി നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളും സംയുക്തമായാണ് പൊട്ടന്‍പ്ലാവില്‍ നിന്ന് പൈതല്‍മല വരെ മഴനടത്തം സംഘടിപ്പിച്ചത്. പ്രകൃതി ജീവന്റെ ആധാരം എന്ന ബോധം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. പ്രകൃതിയെ അറിഞ്ഞ് പൈതലിന്റെ വശ്യത മനസിലാക്കാന്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. അധ്യാപകരും നാട്ടുകാരും ചേര്‍ന്നതോടെ മഴനടത്തം ഉത്സവമായി.
പൊട്ടന്‍പ്ലാവില്‍ കെ.സി ജോസഫ് എം.എല്‍.എ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. കോടമഞ്ഞിന്റെ മറ നീക്കി തലയെടുപ്പോടെ നില്‍ക്കുന്ന പൈതലിന്റെ മനോഹര ദൃശ്യങ്ങള്‍ കാമറകളിലും മൊബൈല്‍ ഫോണിലും പകര്‍ത്താന്‍ പലരും തിരക്കുകൂട്ടി. പാണപ്പുഴ വിജേഷ് പണിക്കരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകളും മഴയാത്രക്ക് കൊഴുപ്പേകി.
എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക്, എല്‍സ പറമ്പേല്‍, ഫാ. ജോസഫ് പൂന്തോട്ടാല്‍, ജോഷി കണ്ടത്തില്‍, ജോസ് ചെമ്പേരി, ബിനോയ് മാട്ടേല്‍, ഷാനി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."