വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയതില്‍ കാലിക്കറ്റിന് നിര്‍ണായക പങ്ക്: കുഞ്ഞാലിക്കുട്ടി
തേഞ്ഞിപ്പലം: വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയതില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് നിര്‍ണായക പങ്കുണ്ടെന്ന് നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് 27-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സര്‍വകലാശാലയുടെ സംഭാവനകള്‍ മലയാളികള്‍ക്ക് വിദേശത്ത് മികച്ച സാധ്യതകളുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തുണ്ടായ മാറ്റത്തിന് വലിയ പ്രചോദനമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ നായകത്വം. രാജ്യത്തിന്റെ സ്വഭാവത്തിനുസരിച്ച് നാട്ടില്‍ വിദ്യഭ്യാസ വിപ്ലവം ഉണ്ടാക്കുന്ന കാര്യത്തില്‍ കാലിക്കറ്റ് വഹിച്ച പങ്ക് വലുതാണ്. ഈ പങ്കിന് സി.എച്ച് മുഹമ്മദ് കോയയുടെയും അദ്ദേഹത്തിന്റെ സമശീര്‍ഷ്യരായ നേതാക്കളുടെയും പ്രയത്‌നം സ്മരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം. അബ്ദുസ്സമദ് അധ്യക്ഷനായി.
പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, ഡോ. പി. മോഹനന്‍, ഡോ. ടി.പി അഹമ്മദ്, ഡോ.പി.എച്ച് അബ്ദുല്‍ സലാം, ഇ.മുഹമ്മദ് ബഷീര്‍, പി.എം സലാഹുദ്ദീന്‍, ഡോ. വി.പി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണ്ണൂര്‍, പി.എം മൊയ്തീന്‍കോയ ഹാജി, പി.കെ നവാസ്, കെ.ബി ഹരിഗോവിന്ദന്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും നടന്നു.
കരീം മേച്ചേരി പതാക ഉയര്‍ത്തി. അഖിലേന്ത്യാതലത്തില്‍ വിജയികളായ കായിക പ്രതിഭകളെ വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ അനുമോദിച്ചു. കായിക വിഭാഗം ഡയറക്ടര്‍ വി.പി സക്കീര്‍ ഹുസൈനെ പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി ആദരിച്ചു.
ചിത്രകാരി സി.എച്ച് മാരിയത്തിന്റെ പുസ്തകവും പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."