HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ: പരിശോധന നടത്തി
backup
September 07 2018 | 05:09 AM
ചെറുകര റെയില്‍വേ പ്ലാറ്റ്ഫോമിലേക്കാണ് ഭീമന്‍ ആല്‍മരം കടപുഴകി വീണത്
പെരിന്തല്‍മണ്ണ: ചെറുകര റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരം വീണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ്‌ഫോമിന് സമീപത്തായുണ്ടായിരുന്ന ഭീമന്‍ ആല്‍മരമാണ് കടപുഴകി വീണത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം. ഇതോടെ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂറോളം ചെറുകരയില്‍ പിടിച്ചിട്ടു. തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും റയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരം നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."