'ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല': ആരോപണം തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളത്. തനിക്കെതിരായുള്ള ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.
യുഎഇ ദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങി നല്കിയ കാര്യം വെളിപ്പെടുത്തിയത്. സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന് ഹരജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."