ഇട്ടി അച്യുതന്‍ വൈദ്യരുടെ വീട് ആലപ്പുഴ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
ചേര്‍ത്തല: ഇട്ടി അച്യുതന്‍ വൈദ്യരുടെ തകര്‍ന്നു വീണ ജന്മഗൃഹം ആലപ്പുഴ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്. മന്ത്രി പി.തിലോത്തമനും ആലപ്പുഴ പൈതൃക പദ്ധതിയുടെ ആര്‍ക്കിടെക്ട് ബെന്നി കുര്യാക്കോസുമായി എത്തിയ മന്ത്രി തോമസ് ഐസക് തകര്‍ന്നു വീണ വീട് പരിശോധിച്ചു. ഇതേ രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ ബെന്നി കുര്യാക്കോസിന് നിര്‍ദേശവും നല്‍കി.
പുനര്‍നിര്‍മിക്കുന്നതു വരെ മഴ നയാതിരിക്കുവാന്‍ താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തുവാന്‍ കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷനോട് പറഞ്ഞു. അടുത്ത മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായ ജെ. ജഗദീഷ്, ചന്ദ്രിക രവീന്ദ്രന്‍, സന്ധ്യ ബെന്നി, വിജയമ്മ, ടി.എം സന്തോഷ്, കെ.കെ പ്രഭു, പി.ഐ ഹാരീസ്, കെ.വേണു, കെ.കെ സത്യന്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് ഭാരവാഹികളായ ആര്‍. പൊന്നപ്പന്‍, എന്‍.സി ഭദ്രന്‍, പി. ഷാജി, സുരേഷ് മാമ്പറമ്പില്‍ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."