പോപ്പ് പോള്‍ മേഴ്സി ഹോമില്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് നിര്‍മിക്കും
വടക്കാഞ്ചേരി: പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് താമസ പഠന സൗകര്യമൊരുക്കുന്ന അത്താണി പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്സി ഹോം അങ്കണത്തില്‍ മള്‍ട്ടി സൗകര്യങ്ങളോടുകൂടിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മിക്കാന്‍ സംസ്ഥാന കായിക വകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു.
ലോക കായിക മേളകളില്‍ പങ്കെടുക്കാന്‍ ഈ സ്ഥാപനത്തില്‍ നിന്ന് പോകുന്ന കായിക താരങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
മേഴ്സി ഹോമില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജയരാജന്. തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ അധ്യക്ഷനായി.
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരംസംസാരിച്ചു. മേഴ്സി ഹോം ഡയറക്ടര്‍ ഫാ.ജോജു ആളൂര്‍ സ്വാഗതവും, ഫാ. ജിജോ വല്ലൂപാറ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം മന്ത്രി മേഴ്സി ഹോമിലെ അന്തേവാസികളെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."