HOME
DETAILS

ഘര്‍വാപസി കേന്ദ്രം: കേസെടുക്കാതെ പൊലിസ്

  
backup
May 17 2019 | 19:05 PM

ghar-wapsi-todays-news-18-05-2019

 



കൊച്ചി: ഹിന്ദുമതത്തില്‍ നിന്നുള്ള മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന തൃപ്പൂണിത്തുറയിലെ പുതിയ വിവാദ ഘര്‍വാപസി കേന്ദ്രത്തിനെതിരേ രേഖാമൂലം പരാതി ലഭിക്കാതെ നടപടിയെടുക്കില്ലെന്ന നിലപാടിലുറച്ച് പൊലിസ്. കഴിഞ്ഞ ദിവസം ഇവിടെയെത്തിച്ച പാലക്കാട്ടുകാരിയായ യുവതി ഓടി രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലിസ് വിവാദ ഘര്‍വാപസി കേന്ദ്രത്തിലെത്തി പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നില്ല. തങ്ങളുടെ പതിവ് റോന്തുചുറ്റലിന്റെ ഭാഗമായാണ് യോഗാ കേന്ദ്രത്തിലെത്തിയതെന്നും രേഖാമൂലം പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നും ഹില്‍ പാലസ് എസ്.ഐ കെ.ആര്‍ ബിജു സുപ്രഭാതത്തോട് പറഞ്ഞു.
നേരത്തെ, തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ കേന്ദ്രം എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന മതപരിവര്‍ത്തന കേന്ദ്രം രണ്ടുവര്‍ഷം മുന്‍പ് ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇസ്‌ലാമിലേക്ക് മതംമാറിയ യുവതിയെ ഇവിടെയെത്തിച്ച് പീഡനങ്ങള്‍ക്കിരയാക്കി തിരികെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന്, ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തന്റെ ദുരനുഭവം വിവരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, കേന്ദ്രത്തിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമുണ്ടായി. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിലും എത്തി. തുടര്‍ന്നാണ് അന്ന് വിവാദ യോഗാ കേന്ദ്രം അടച്ചുപൂട്ടിയത്. കേന്ദ്രത്തിനെതിരേ തൃപ്പൂണിത്തുറ പൊലിസില്‍ പരാതിയും എത്തിയിരുന്നു. എന്നാല്‍, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതല്ലാതെ ആ പരാതികളില്‍ ഇത്രയും കാലത്തിനിടെ മറ്റ് നടപടിയൊന്നും ഉണ്ടായില്ല.
പൊലിസ് നിഷ്‌ക്രിയമായതോടെയാണ് വിവാദ യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ പുതിയ പേരില്‍ തൃപ്പൂണിത്തുറക്കടുത്ത് ചൂരക്കാട്ട് വീണ്ടും സാധന ശക്തി കേന്ദ്രം ആരംഭിച്ചത്. ശിവ ശക്തിയുടെ നടത്തിപ്പുകാര്‍ തന്നെയാണ് ഇതിന്റെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ കാരണങ്ങളാല്‍ ഇതര മതങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്ന യുവതികളെ ഇവിടെയെത്തിച്ച് തിരിച്ച് മതംമാറ്റത്തിന് കടുത്ത സമ്മര്‍ദം ചെലുത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന് ശക്തിപകരുംവിധമാണ് ചൂരക്കാട്ടെ പുതിയ സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിയായ യുവതി രക്ഷപ്പെട്ട് പുറത്തെത്തിയത്. ഇതര മതസ്ഥനുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ച് തിരികെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നാണ് സമീപവാസികളും വിശദീകരിക്കുന്നത്.പുനര്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പുതിയ കേന്ദ്രത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ യുവജന സംഘടനകളും മറ്റും ഇവിടേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, പെണ്‍കുട്ടിയോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ രേഖാമൂലം പരാതി നല്‍കാതെ സ്ഥാപനത്തിനെതിരേ കേസെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലിസ്.

പെണ്‍കുട്ടിയെ കൊണ്ടുവന്നത് മാതാപിതാക്കള്‍:
'സാധന' കോ ഓഡിനേറ്റര്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ സാധന ശക്തികേന്ദ്രത്തില്‍ നിന്ന് രണ്ടുദിവസം മുന്‍പ് ഓടിപ്പോയ പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതെന്ന് കോ ഓഡിനേറ്റര്‍ ശ്രുതി 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ 13ന് രാത്രിയോടെയാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. ഇവിടെ നടത്തുന്ന സനാതന ധര്‍മത്തെക്കുറിച്ചുള്ള ആധ്യാത്മിക ശാസ്ത്ര കോഴ്‌സില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെയും സഹോദരിയെയും മാതാപിതാക്കള്‍ കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ അവധിക്കാല ക്യാംപ് നടക്കുന്നതിനാല്‍ ഒരാള്‍ക്ക് മാത്രമായി ആധ്യാത്മിക കോഴ്‌സ് നടത്താനാവില്ലെന്ന് അവരെ അറിയിച്ചു. എങ്കില്‍, ഇപ്പോള്‍ നടക്കുന്ന പത്തുദിവസത്തെ അവധിക്കാല ക്യാംപില്‍ തങ്ങളുടെ കുട്ടിയെയും ഉള്‍പ്പെടുത്തണമെന്ന് മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയെയും ചേച്ചിയെയും ക്യാംപില്‍ ചേര്‍ക്കുകയും ചെയ്തു.


ക്യാംപിനിടെ, ചേച്ചിയും അനിയത്തിയും തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അവര്‍ വിശദീകരിക്കുന്നു. തൃപ്പൂണിത്തുറയില്‍ നിന്ന് എത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് പെണ്‍കുട്ടി ഇറങ്ങിപ്പോയത് വിവാദമാക്കുന്നതെന്നും മറ്റാര്‍ക്കും ഇതില്‍ പരാതിയില്ലെന്നും കോ ഓഡിനേറ്റര്‍ അവകാശപ്പെട്ടു. 12 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ ഇവിടെ ക്യാംപ് നടക്കുന്നത്. ഹിന്ദുമത ആചാര്യന്മാരാണ് ക്യാംപ് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago