വാട്‌സ്ആപ്പ്, സുരക്ഷിതത്വവും സ്‌പൈവെയറും: എന്താണ് സംഭവിക്കുന്നത്?
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്‌സ്ആപ്പിലൂടെ സ്മാട്ട്‌ഫോണില്‍ ഹാക്കര്‍മാര്‍ക്ക് സ്‌പൈവെയറുകള്‍ കയറ്റാനാകുമെന്നത് ഉപപോക്താക്കളില്‍ ആശങ്കയുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങളായി ലോകം മൊത്തം ചര്‍ച്ചയിലായ സംഭവം എന്താണെന്നു നോക്കാം..
വാട്്‌സ്ആപ്പിലെ സുരക്ഷാവീഴ്ച
വാട്‌സ്ആപ്പിലെ സുരക്ഷാ വീഴ്ച കാരണം ആന്‍ഡ്രോയിഡ് ഫോണിലും ആപ്പിള്‍ ഫോണിലും മാല്‍വെയറുകളെ കയറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
വാട്‌സ്ആപ്പിന്റെ സുരക്ഷാവീഴ്ചയിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിയമജ്ഞരെയും സ്‌പൈവെയറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ കഴിയും.
ഇസ്‌റാഈല്‍ കേന്ദ്രീകരിച്ചുളള എന്‍.എസ്.ഒ ഗ്രൂപ്പിന്റെ വളരെ ശക്തിയേറിയ പെഗാസെസ് സ്‌പൈവെയറുകളാണ് ഹാക്കര്‍മാര്‍ ഉപയോഗിക്കുെതന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പെഗാസെസിന് ഉപപോക്താവിന്റെ ജി.പി.എസ് ലൊക്കേഷനും, സ്വകാര്യ രേഖകളും, വൈഫൈ കണക്ഷനും ഹാക്കര്‍ക്ക് ലഭിക്കും. ഒറ്റക്കോളുകൊണ്ട് വൈറസ് നമ്മളുടെ ഫോണില്‍ കയറികൂടുകയും കോള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുകയും ചെയ്യുമെതിനാല്‍ വയറസ് ബാധ നമ്മള്‍ അറിയില്ല.
വാട്‌സ്ആപ്പിലാണ് ഇപ്പോള്‍ വീഴ്ച കണ്ടെത്തിയത്. എല്ലാ ആപ്ലിക്കേഷനിലും സ്‌പൈവെയറുകള്‍ക്ക് കയറാന്‍ സാധിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു.
എന്‍ക്രിപ്ഷന്‍ ഉപയോഗപ്രദമാണോ?
രണ്ടാളുകള്‍ അയക്കുന്ന മെസേജുകള്‍ സുരക്ഷിതമാവണെമെങ്കില്‍ എന്‍ക്രിപ്ഷന്‍ വളരെ പ്രധാനമാണ്. അത് സ്വകാര്യത മാത്രമല്ല വിശ്വാസം കൂടിയാണ്.
സന്ദേശങ്ങളും സംഭാഷണങ്ങളും ചോരാതിരിക്കാന്‍ മെസേജിങ്ങ് ആപ്ലിക്കേഷനെ എന്‍ക്രിപ്ഷന്‍ സഹായിക്കുമെങ്കിലും ഉപകരണങ്ങള്‍ക്ക് തകരാര്‍ വന്നാല്‍ ഇതുകൊണ്ട് പ്രയോജനമില്ല.
ടൊറന്റൊ യൂനിവേസിറ്റിയിലെ സിറ്റിസെണ്‍ ലാബ് പുറത്ത് വിട്ട രേഖകള്‍ പ്രകാരം 45 രാജ്യങ്ങളില്‍ ഗവണ്‍മെന്റുമായി സഹകരിച്ച് പെഗാസെസ്സ് സ്‌പൈവെയറിനെ ഇന്റെലിജെന്‍സ് എന്‍ഫോസ്‌മെന്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്.
പക്ഷേ പെഗാസെസ്സ് വളരെ വലിയ ചിലവേറിയ സ്‌പൈവെയറായതിനാല്‍ സാധാരണക്കാരെ ലക്ഷ്യം വെക്കില്ല.
ഗവണ്‍മെന്റുകള്‍ക്ക് കുറ്റവാളികളെയും തീവ്രവാദികളെയും നിരീക്ഷിക്കണെമെങ്കില്‍ മുന്തിയ ഇനം സൈബര്‍ ആയുധങ്ങള്‍ ആവിശ്യമാണ്. കുട്ടികള്‍ക്കെതിരായ അക്രമണം, തീവ്രവാദം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ എന്‍ക്രിപ്ഷന്‍ കാരണം ഉദ്യോഗസ്ഥര്‍ വളരെ പ്രയാസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."