മുകേഷ് അംബാനി ഗുരുവായൂരില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മകന്‍ ആനന്ദുമൊത്ത് മുകേഷ് ദര്‍ശനത്തിനെത്തിയത്. ക്ഷേത്രം മാനേജര്‍ ആര്‍. പരമേശ്വരന്‍ സ്വീകരിച്ചു. മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി പ്രസാദം നല്‍കി. സോപാനപ്പടിയില്‍ നെയ് വിളക്കും കദളിപ്പഴവും സമര്‍പ്പിച്ച് തൊഴുതു.
ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ ദേവസ്വം ഭരണ സമിതി അംഗങ്ങളായ അഡ്വ. എ. സുരേശന്‍, പി.കെ. സുധാകരന്‍ എന്നിവര്‍ അംബാനിയെ സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭക്തര്‍ക്ക് വിശ്രമ കേന്ദ്രം, 100 പേരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനങ്ങള്‍ അടങ്ങിയ ആശുപത്രി, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം പുതുക്കിപ്പണിയല്‍ എന്നീ ആവശ്യങ്ങള്‍ ഭരണ സമിതി അംഗങ്ങള്‍ അംബാനിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 6.15 ഓടെ അംബാനി ഗുരുവായൂരില്‍ നിന്ന് മടങ്ങി. 'ഇസഡ്' കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."