കണ്ണൂര്‍ കോട്ട ഒരുങ്ങുന്നു ശബ്ദ-വെളിച്ച പ്രദര്‍ശനം രണ്ടാഴ്ചയ്ക്കുള്ളില്‍
കണ്ണൂര്‍: അനിശ്ചിതത്വത്തിലായ കണ്ണൂര്‍ കോട്ടയിലെ ശബ്ദ-വെളിച്ച പ്രദര്‍ശനത്തിന്റെ മിനുക്കുപണി അവസാന ഘട്ടത്തില്‍. പുരാവസ്തു വിഭാഗവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും തമ്മിലുള്ള സാങ്കേതിക പ്രശ്നമാണ് പദ്ധതി വൈകാന്‍ കാരണം.
ശബ്ദ-വെളിച്ച പ്രദര്‍ശനത്തിന്റെ ആദ്യ പ്രദര്‍ശനം ഒരു വര്‍ഷം മുമ്പ് നടന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ജില്ലാകളക്ടര്‍ മിര്‍ മുഹമ്മദ് അലിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ട് സ്മിതാ എസ്. കുമാറും കരാര്‍ ഒപ്പിട്ടതോടെയാണ് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പച്ചക്കൊടി വീശിയത്. നിലവില്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ ശബ്ദ-വെളിച്ച പ്രദര്‍ശനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോട്ടയുടെ ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ഇത് വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേ
ഷികള്‍ക്കും ഉപയോഗപ്പെടും. ഡച്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് അധിനിവേശത്തെക്കുറിച്ചും പ്രദര്‍ശനത്തില്‍ പരാമര്‍ശങ്ങളുണ്ട്. 45 മിനുട്ടാണ് പ്രദര്‍ശനത്തിന്റെ ദൈര്‍ഖ്യം. തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണനാണ് പ്രധാന ഭാഗത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഒരു ദിവസം ഒരു ഷോ എന്ന നിലയിലാണ് ക്രമീകരണം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ 150 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."