നാലു വര്‍ഷത്തെ ദുരിതയാത്ര
പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി റോഡ് വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ പാതയായിട്ടാണ് പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പ്രവൃത്തികള്‍ ആരംഭിച്ചത്.
2013 ഏപ്രില്‍ 22ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജോലികളുടെ പ്രവര്‍ത്തനോദ്ഘാടനം നി
ര്‍വഹിച്ചു. പാപ്പിനിശ്ശേരി, താവം റെയില്‍വെ മേല്‍പ്പാല ജോലികളടക്കം 118.3 കോടി അനുവദിച്ചാണ് 21 കിലോമീറ്റര്‍ ദൂരം വരുന്ന കെ.എസ്.ടി.പി പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷ കാലാവധിയില്‍ ആരംഭിച്ച ജോലികള്‍ പല കാരണങ്ങളാലും നാലു വര്‍ഷമായി നീണ്ടു പോയി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം ജോലികള്‍ ദ്രുതഗതിയില്‍ തീര്‍ക്കുന്നതിന് 2017 മാര്‍ച്ച് 31 ആണ് അവസാനമായി സമയം അനുവദിച്ചത്. അനുവദിച്ച സമയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. താവം റെയില്‍വേ മേല്‍പ്പാലത്തിന്റെ ജോലികള്‍, രാമപുരം പാലത്തിന്റെ അപ്രോച്ച് റോഡ് ജോലികള്‍ എന്നിവ ഇപ്പോള്‍ നടന്നുവരുന്നു. ഏപ്രില്‍ 27ന് പാപ്പിനിശ്ശേരി
റെയില്‍വേ മേല്‍പ്പാലത്തിന്റെ മുകള്‍ഭാഗത്തെ ടാറിങ് ജോലികളില്‍ കഴിഞ്ഞതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ നിരവധിയായതോടെ നിര്‍മാണ ജോലികള്‍ നടക്കുന്ന റോഡ് തിരക്കുളളതായി മാറി. പാലം ആരംഭിക്കുന്ന കാട്ടിലെപള്ളി ഭാഗത്തും അവസാനിക്കുന്ന ഹാജി റോഡ് ഭാഗവും ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടി. പിലാത്തറ മുതല്‍ കരിക്കന്‍കുളം വരെയുള്ള 19 കി.മി റോഡ് പ്രവൃത്തികളാണ് പൂര്‍ത്തിയായത്. കൂടുതല്‍ ജോലിക്കാരെ ഉള്‍പ്പെടുത്തി ബാക്കിയുളള ജോലികള്‍ ത്വരിതഗതിയില്‍ തീര്‍ക്കുന്നതിന് കരാറുകാരന് അലംഭാവം കാണിക്കുന്നതെന്നാണ് പരാതി. ഡല്‍ഹി കേന്ദ്രമായിട്ടുള്ള ആര്.ഡി.എസ് കമ്പനിക്കാണ് കരാര്‍. കരിക്കന്‍കുളം മുതല്‍ പഴങ്ങാടി ജങ്ഷന് വരെയുള്ള രണ്ട് കി.മീ ദൂരം വരുന്ന റോഡിന്റെ ജോലികളാണ് ഇനി ബാക്കിയുളളത്. ഇവിടെയെല്ലാം പകുതി ഭാഗം റോഡ് പൊളിച്ചിട്ടാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഇതിന്റെ ജോലികള്‍ കൂടി തീരുന്നതോടെ റോഡ് പൂര്‍ണമായും ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."