HOME
DETAILS
MAL
ചെന്നിത്തലയുടെ പരാതി കേസെടുക്കുന്നതില്‍ പൊലിസ് നിയമോപദേശം തേടി
backup
October 04 2020 | 01:10 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ സംസ്ഥാന പൊലിസ് മേധാവി നിയമോപദേശം തേടി. ലൈഫ് മിഷന്‍ നിര്‍മാണ കരാര്‍ ലഭിച്ചതിന് യൂണിടാക്ക് എം.ഡി രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ അങ്ങനെ ഒരു സമ്മാനം കൈപ്പറ്റിയില്ലെന്നും ആര്‍ക്കെല്ലാം ഫോണ്‍ കിട്ടിയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. ക്രൈം കേസില്ലാതെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് മൊബൈല്‍ കമ്പനികള്‍ വ്യക്തമാക്കിയതോടെ കേസ് എടുക്കാതെ എന്തു ചെയ്യാന്‍ കഴിയുമെന്നും കേസ് എടുക്കണമെങ്കില്‍ എങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നുമാണ് എ.ജിയോട് നിയമോപദേശം തേടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."