കാസര്‍കോട്ടെ റീപോളിങ്: രാജ്മോഹന്‍ ഉണ്ണിത്താന് പോളിങ് ബൂത്തില്‍ വച്ച് വോട്ട് ചോദിച്ചെന്ന് പരാതി
കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് പോളിങ് ബൂത്തില്‍ വച്ച് വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മോരോടും വോട്ടു ചോദിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് എല്‍.ഡി.എഫ് പരാതി നല്കി.
കള്ളവോട്ട് നടന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ റീ പോളിങ് നടത്തിയത്. കല്യാശ്ശേരി ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിസ്കൂളിലെ ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍, ധര്‍മ്മടത്ത് രണ്ട് ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കൂളിയാട് ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് റീപോളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."