HOME
DETAILS

'നല്ല ഭരണം കൊണ്ടല്ല, പെണ്‍കുട്ടികളെ സംസ്‌കാരം പഠിപ്പിച്ച് വളര്‍ത്തിയാലേ പീഡനങ്ങള്‍ ഇല്ലാതാകൂ': വിവാദ പ്രസ്താവനയുമായി ബി.ജെ.പി എംഎല്‍എ

  
backup
October 04 2020 | 09:10 AM

parents-should-teach-their-daughters-culture-bjp-mla-statement-2020

ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ വിവാദപരാമര്‍ശവുമായി ബിജെപി എം.എല്‍.എ സുരേന്ദ്ര സിങ്. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ നല്ല സംസ്‌കാരത്തോടെ വളര്‍ത്തിയാല്‍ പീഡനം പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ഹത്രാസ് വിഷയത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഞാന്‍ ഒരു അധ്യാപകനായ എംഎല്‍എയാണ്. പീഡനം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ആവശ്യമുള്ളത് നല്ല സംസ്‌കാരമാണ്. നല്ല ഭരണം നടപ്പാക്കിയാലും പീഡനം തടയാന്‍ അത് കാരണമാവില്ലെന്ന് സുരേന്ദ്ര സിംഗ് പറയുന്നു. പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ച് നല്‍കണം. അധികാരവും വാളുംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. മക്കളെ സംസ്‌കാരമുള്ളവരായി വളര്‍ത്തണം. നല്ല രീതിയില്‍ പെരുമാറാന്‍ പഠിപ്പിക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്താണിതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ജനങ്ങള്‍ രാമരാജ്യമാണെന്നു പറയുന്നിടത്തു പീഡനങ്ങള്‍ കൂടുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു എംഎല്‍എ.യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയായ ഇയാള്‍ ഇതിന് മുമ്പും വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പരോക്ഷമായി പറയുകയാണ് എംഎല്‍എ. നട്ടെല്ല് തകര്‍ന്ന് നാവ് അറുക്കപ്പെട്ട് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി എംഎല്‍എയുടെ ഈ പരാമര്‍ശം. എംഎല്‍എയുടെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

https://twitter.com/ANINewsUP/status/1312445240154890240

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago