HOME
DETAILS
MAL
പി.കെ ശശിക്കെതിരായ പരാതിയില്‍ നടപടിയെടുക്കേണ്ടത് പാര്‍ട്ടി: എളമരം കരീം
backup
September 07 2018 | 18:09 PM
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എയ്ക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി ലഭിച്ചത് പാര്‍ട്ടിക്കു മാത്രമാണെന്നും പൊലിസിനല്ലെന്നും എളമരം കരീം എം.പി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പൊലിസിനു മുന്നില്‍ പരാതിയില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതുപോലെയാണിത്. സി.പി.എം ഭരണഘടന പ്രകാരം പരിഹാരം കാണണമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."