പ്രളയം: സൗജന്യറേഷന് രണ്ട് മാസംകൂടി നല്‍കിയേക്കും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് രണ്ട് മാസംകൂടി സൗജന്യറേഷന് നല്‍കിയേക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍കൂടി നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.
പ്രളയത്തെ തുടര്‍ന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 30,000ത്തോളം കഴിഞ്ഞമാസം വിതരണം ചെയ്തു.
ബാക്കിയുള്ളവ കൊണ്ട് ഈ മാസവും അടുത്ത മാസവും വിതരണം ചെയ്യാമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. പ്രളയം കണക്കിലെടുത്ത് കേന്ദ്രം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിരുന്നു. ഇതിന് ലിറ്ററിന് 39 രൂപ വീതം കേന്ദ്രത്തിന് നല്‍കണം. മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ 46 രൂപ നിരക്കില്‍ ഇത് വിതരണംചെയ്യാനും ആലോചിക്കുന്നുണ്ട്.
പ്രളയബാധിതമേഖലയിലെ 31,35,744 കുടുംബങ്ങള്‍ക്ക് ഇതുവരെ സൗജന്യറേഷന് നല്കി. ഒരുകാര്‍ഡിന് അഞ്ചുകിലോ വീതം അരിയാണ് നല്‍കിയത്.
തൃശൂര്‍ ജില്ലയിലാണ് സൗജന്യറേഷന് ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത് (5,68,069). ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ് (1,754). എറണാകുളം (3,60,870), ആലപ്പുഴ (3,06,885), ഇടുക്കി (1,93,493), കോട്ടയം (2,95,409), കോഴിക്കോട് (3,61,011), മലപ്പുറം (4,40,110), പാലക്കാട് (2,63,636), പത്തനംതിട്ട (1,72,237), വയനാട് (1,72,270) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."