കലാപ ഇരകളെ ആശ്വസിപ്പിച്ചും പരിക്കേറ്റവരെ ചുമലിലേറ്റിയും ചോരപുരണ്ട കുപ്പായവുമായി മോദി; 'പി.എം നരേന്ദ്രമോദി'യുടെ വീഡിയോ സോങ് പുറത്ത്; ആയുധങ്ങളമായി ചീറിയടുക്കുന്ന മുസ്‌ലിംകളും ദൃശ്യങ്ങളില്‍
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശചെയ്‌തെന്ന ആരോപണം നേരിടുന്നയാളാണ് അന്നത്തെ മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഈ മാസം 24ന് റിലീസ് ചെയ്യുന്ന 'പി.എം നരേന്ദ്രമോദി' സിനിമയില്‍ അങ്ങിനെയുള്ള പ്രതിച്ഛായയുള്ള ആളായിരിക്കില്ല നരേന്ദ്രമോദിന്ന സൂചനനല്‍കി സിനിമയുടെ വീഡിയോ സോങ് പുറത്ത്. വിവേക് ഒബ്‌റോയ് നായകനായെത്തുന്ന ചിത്രത്തിലെ 'ഈശ്വര്‍ അല്ലാ..' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
കലാപങ്ങളില്‍ ഇരകളായവരെ ആശ്വാസിപ്പിക്കുകയും കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന, ഇരകളെ ചുമലിലേറ്റ് നടന്നതിനാല്‍ ചോരപുരണ്ട കുപ്പായവുമിട്ടിരിക്കുന്ന മോദിയെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ലിം വേഷം ധരിച്ചവര്‍ ആയുധങ്ങളുമായി ചീറിയടുക്കുന്നതിന്റെയും സ്ത്രീകള്‍ക്കു നേരെ ആക്രമണങ്ങളഴിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. 2002ലെ കലാപത്തില്‍ മോദിയെ കുറിച്ച് കേട്ടതും വായിച്ചതുമായ റിപ്പോര്‍ട്ടുകളത്രയും തെറ്റാണെന്ന സൂചനനല്‍കുന്ന ദൃശ്യങ്ങളാണിവ.
ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് ആണ് സംഗീതം നല്‍കിയത്. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചത്. ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
വെബ് സീരീസായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചതോടെയാണ് റിലീസ് വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."