പ്രളയാനന്തര പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യസേന
തൊടുപുഴ: പ്രളയ ദുരന്തത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തൊടുപുഴ നഗരസഭയില്‍ 40 പേരടങ്ങിയ 20 സംഘങ്ങള്‍ രംഗത്തിറങ്ങി. നഗരസഭയില്‍ ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആശമാര്‍, അധ്യാപകര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് നഗരസഭയെ മാലിന്യമുക്തമാക്കാന്‍ രംഗത്തിറങ്ങിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും, പൊതുസ്ഥലങ്ങളും ശുചീകരിച്ചതോടൊപ്പം നഗരസഭയിലെ പൊതുസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ശുചീകരിച്ചു. ഓടകളില്‍ വെള്ളക്കെട്ടുകള്‍ നീക്കി ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് നഗരസഭ ശേഖരിച്ചു ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കുകയും ചെയ്തു. നഗരസഭാ അംഗണത്തില്‍ വച്ച് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മെഗാ ക്ലീനിങ് ഡ്രൈവ് സംബന്ധിച്ച സന്ദേശം ചെയര്‍പേഴ്‌സണ്‍ നല്‍കി. തുടര്‍ന്നു ശുചീകരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു നിര്‍വഹിച്ചു.
കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രിയ എന്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി , ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു . ശുചീകരണ പ്രവര്‍ത്തകര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."