HOME
DETAILS
MAL
തെരുവ് വിളക്ക് കത്താത്തതില്‍ പ്രതിഷേധം
backup
July 24 2016 | 01:07 AM
പടിഞ്ഞാറങ്ങാടി : ആനക്കര പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ആനക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറോളം പേര് ഒപ്പ് പ വെച്ച പരാധി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചു. ഭരണം ഏറ്റെടുത്ത് എട്ട് മാസക്കാലമായിട്ടും തെരുവോരങ്ങളിലെ വിളക്കുകള്‍ ഇപ്പോഴും നോക്കു കുത്തിയാണെന്ന് പരാതിയില്‍ പറയുന്നു.. തെരുവ് നായ്ക്കളുടേയും, ഇഴ ജന്തുക്കളുടേയും ശല്യം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്.ഈ വിഷയം പല തവണ ബോര്‍ഡ് മീറ്റിങ്ങുകളില്‍ സൂചിപ്പിച്ചതാണെന്നും ഇതിനെതിരെ ഭരണസമിതി നിസ്സംഗത പാലിക്കുകയാണെന്നും പഞ്ചായത്ത് മെമ്പര്‍ കൂടിയായ ഹാരിഫ് നാലകത്ത് പറഞ്ഞു. പി.എം മധു, ഹാഷിം നമ്പ്രത്ത്, ലിബിന്, അനൂസ്, അലിയാര്,സനോജ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."