HOME
DETAILS
MAL
അസിയര്‍ ഗരിറ്റാനോ അലാവസ് പരിശീലകന്‍
backup
May 21 2019 | 18:05 PM
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് ഡിപോര്‍ട്ടിവോ അലാവസ് പുതിയ പരിശീലകനെ നിയമിച്ചു. മുന്‍ റയല്‍ സോസിഡാഡ് പരിശീലകനായിരുന്ന അസിയര്‍ ഗരിറ്റാനോ ആണ് അലാവസിന്റെ പരിശീലകനായി ചുമതലയേറ്റത്. അലാവസിന് മികച്ച സീസണ്‍ സമ്മാനിച്ച പരിശീലകന്‍ അബെലാര്‍ഡോ ക്ലബ് വിട്ടതോടെയാണ് അസിയര്‍ ഗരിറ്റാനോയെ നിയമിച്ചത്.
ഈ സീസണില്‍ അലാവസ് ലാലിഗയില്‍ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മികവ് എപ്പോഴും ആവര്‍ത്തിക്കാന്‍ ആവില്ല എന്ന കാരണം പറഞ്ഞു കൊണ്ടാണ് അബെലാര്‍ഡോ ക്ലബ് വിട്ടത്. കഴിഞ്ഞ സീസണില്‍ റയല്‍ സോസിഡാഡിനൊപ്പം ഉണ്ടായിരുന്ന ഗരിറ്റാനോയെ മോശം പ്രകടനം കാരണം സോസിഡാഡ് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."