കാവനൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം കെട്ടിടമായി
കാവനൂര്‍: രണ്ട് പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാവനൂര്‍ പഞ്ചായത്തിലെ എളയൂര്‍ ആയുര്‍വേദ ആശുപത്രി സ്വന്തം കെട്ടിടമായി. 1997ല്‍ എ.സി ഷണ്മുഖദാസ് ആരോഗ്യമന്ത്രിയായ കാലയളവില്‍ പ്രദേശത്തിന് അനുവദിച്ച ആയുര്‍വേദ ഡിസ്പെന്‍സറി കഴിഞ്ഞ ഇരുപത് വര്‍ഷമായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ആശുപത്രിക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുടിവെള്ള കിണറിന്റെയും പമ്പ് ഹൗസിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും പഞ്ചായത്ത് തുക വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ചുറ്റുമതില്‍ കോമ്പൗണ്ട് ഇന്റര്‍ലോക്ക് എന്നിവയുടെ ഉദ്ഘാടനം കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വിദ്യാവതിയും വൈദ്യുതി സ്വിച്ച്ഓണ്‍ കര്‍മം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അഹമ്മദാജിയും നിര്‍വഹിച്ചു.
ഇസ്മാഈല്‍ മൂത്തേടം, കെ.പി സുബൈത, എം.പി സൈതലവി മാസ്റ്റര്‍, ഇബ്രഹിം മാസ്റ്റര്‍, കെ.ഉമ്മര്‍, പി.മുഹമ്മദ് കെ.പി റംല മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."