HOME
DETAILS

കേരള ഓപണ്‍ സര്‍വകലാശാല അവസരങ്ങളുടെ വാതില്‍ തുറക്കുമോ?

  
backup
October 07 2020 | 22:10 PM

kerala-open-university-news-11344today-123

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തില്‍ ഓപണ്‍ സര്‍വകലാശാല പ്രവര്‍ത്തന സജ്ജമായി. കേരള ചരിത്രത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാന നായകരില്‍ ശ്രേഷ്ഠനായ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രാരംഭം കുറിക്കപ്പെടേണ്ട ഒരു മഹത്തായ സംരംഭമായി വേണം ഇതിനെ വിലയിരുത്താന്‍. രാഷ്ട്രീയവും സാമൂഹികവും ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് നേരെ പൊതുവില്‍ പ്രാരംഭഘട്ടത്തില്‍ വിമുഖത കാണിക്കുന്ന ചരിത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. വൈകിയാണെങ്കിലും പ്രസ്തുത സംരംഭം യാഥാര്‍ഥ്യമായി എന്നത് സന്തോഷകരമാണ്.

സ്ഥാപനത്തില്‍ പഠിതാവിന്റെ ഭൗതികമായ സാന്നിധ്യമില്ലാതെ വിദ്യാഭ്യാസ വിനിമയ സംവിധാനങ്ങള്‍ തന്റെ പടിവാതില്‍ക്കലേക്ക് എത്തുന്ന തരത്തിലുള്ള പ്രക്രിയയാണ് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ രൂപകല്‍പന ചെയ്യപ്പെടുന്നത്. അതുവഴി സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരെയും വിദ്യാഭ്യാസ, സാംസ്‌കാരിക ശാക്തീകരണം നടത്തുക പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിദൂര വിദ്യാഭ്യാസ മേഖലകള്‍ക്കും ഓപണ്‍ സര്‍വകലാശാലകള്‍ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.

1962 ല്‍ ഡല്‍ഹി ഓപണ്‍ സര്‍വകലാശാല തുടങ്ങിയത് മുതലാണ് ഇന്ത്യ ഇത്തരം വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് പ്രവേശിക്കുന്നത്. നിലവില്‍ പതിനഞ്ചോളം ഓപണ്‍ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1985 ല്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ സര്‍വകലാശാലയുടെ ആരംഭമാണ് ഈ മേഖലയിലെ വളര്‍ച്ചക്കും വൈപുല്യതക്കും ആക്കം കൂട്ടിയത്. പ്രവര്‍ത്തന പാതയില്‍ ഏറെ കാലം പിന്നിട്ടപ്പോള്‍ ഓപണ്‍ സര്‍വകലാശാല രംഗത്ത് കച്ചവട താല്‍പര്യങ്ങളുണ്ടായി. ഇത് ഗുണനിലവാര തകര്‍ച്ചക്ക് കാരണമായി.

വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനുമായി 1991 ല്‍ ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സില്‍ (ഡി.ഇ.സി) രൂപംകൊണ്ടു. പിന്നീട് പ്രവര്‍ത്തന വൈപുല്യതക്ക് വേണ്ടി ഈ ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സിലിനെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട് യു.ജി.സിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2013 ല്‍ ജസ്റ്റിസ് മാധവ മേനോന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബില്ല് രൂപം കൊണ്ടു.

ഡിസ്റ്റന്‍സ് എജുക്കേഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കര്‍ശനമായ നിയമാവലി ഇതുവഴി ഉടലെടുത്തു. ഇന്ത്യയിലെ ചില സര്‍വകലാശാലകള്‍ നടത്തിവന്നിരുന്ന വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ ഇതുമൂലം അവസാനിപ്പിക്കേണ്ടി വന്നു. നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് ലഭിക്കുകയും 3.25 സ്‌കോര്‍ നേടുകയും ചെയ്ത സര്‍വകലാശാലകള്‍ക്ക് മാത്രമേ ഡിസ്റ്റന്‍സ് എജുക്കേഷന്‍ സാധ്യമാകുകയുള്ളൂ എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വന്നു. ഇത് പിന്നീട് കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നാക് അക്രഡിറ്റഷനില്‍ 3.01 ലഭിക്കുകയോ അതല്ലെങ്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിങ് ഫ്രെയിംവര്‍ക് പട്ടികയില്‍ 100 റാങ്കിനകത്ത് വരികയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസ്റ്റന്‍സ് എജുക്കേഷന്‍ പ്രോഗ്രാമുകള്‍ അനുവദിക്കാമെന്ന് പുനക്രമീകരിച്ചു.

കേരളത്തില്‍ ആദ്യമായി ഡിസ്റ്റന്‍സ് എജുക്കേഷന്‍ സംവിധാനം തുടങ്ങുന്നത് കേരള സര്‍വകലാശാലയിലാണ്. തുടര്‍ന്ന് അത് കാലിക്കറ്റ്, എം.ജി തുടങ്ങിയ സര്‍വകലാശാലകളിലേക്കും വ്യാപിച്ചു. കേരളത്തിലെ ഔപചാരിക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികളെ ഉള്‍കൊള്ളുന്നതിനായി ആരംഭിച്ച പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനത്തെയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. റഗുലര്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള പ്രധാന ആശ്രയമായാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിലവില്‍ വന്നത്. ഹയര്‍ എജുക്കേഷന്‍ രംഗത്തെ പാഠ്യ പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ചോയ്‌സ് ബെയ്‌സ്ഡ് ക്രഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം കേരളത്തിലെ സര്‍വകലാശാലകളിലും നിലവില്‍ വന്നതോടെ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പഠനം തുടങ്ങിയ വിദ്യാര്‍ഥികളെ അതാത് സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന ഡിസ്റ്റന്‍സ് എജുക്കേഷന്‍ വിഭാഗത്തിലേക്ക് എന്റോള്‍ ചെയ്ത് ലയിപ്പിക്കുകയാണുണ്ടായത്.

കേരളത്തില്‍ ഓപണ്‍ സര്‍വകലാശാല പ്രാരംഭം കുറിക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തന വൈപുല്യവും പ്രസ്തുത സംരംഭം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യവും അതില്‍ നേരിട്ടേക്കാവുന്ന പ്രയാസങ്ങളും കൃത്യമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേക വിദ്യാഭ്യാസ പശ്ചാത്തലം കണ്ടില്ലെന്ന് നടിക്കുന്നത് ഭൂഷണമായിരിക്കുകയില്ല. ഇഗ്‌നോ സ്ഥാപിക്കപ്പെടുമ്പോഴുണ്ടായ വിദ്യാഭ്യാസ ചുറ്റുപാടല്ല വര്‍ത്തമാനത്തിന്റേത് എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ആഗോള അടിസ്ഥാനത്തില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതികളുടെ വിനിമയരീതി വിലയിരുത്തുമ്പോള്‍ അവയെല്ലാം ഗണ്യമായതോതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നു എന്നുള്ള യാഥാര്‍ഥ്യം സുവ്യക്തമാണ്. വൈവിധ്യമാര്‍ന്ന ഘടനാ സംവിധാനങ്ങളോടും മാറ്റങ്ങളോടും ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങളോടും നീതി പുലര്‍ത്താന്‍ സാധിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ ഓപണ്‍ സര്‍വകലാശാലയുടെ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ.

ഓപണ്‍ സര്‍വകലാശാലകളുടെ പ്രധാന ലക്ഷ്യം ഗുണമേന്മയിലധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം സമൂഹത്തിലെ മനശ്ശാസ്ത്രപരവും സാമൂഹികവും ശാരീരികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ്. ഇത്തരക്കാര്‍ക്ക് എത്രമാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന തരത്തിലാണ് നിയുക്ത സര്‍വകലാശാല പ്രവര്‍ത്തന സജ്ജമാകുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ലക്ഷ്യ പ്രാപ്തി. ഇതോടൊപ്പം സൂചിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാധ്യമാകുന്ന ക്രഡിറ്റ് ട്രാന്‍സ്ഫര്‍ എന്ന സംവിധാനത്തെ എത്രമേല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും ഓപണ്‍ സര്‍വകലാശാലയുടെ മികവ് എന്ന് കൂടെ പറയട്ടെ.

കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നടന്നിരുന്ന വിദൂര വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒഴിവാക്കി അവയെല്ലാം ഓപണ്‍ സര്‍വകലാശാലയുടെ ഭാഗമായി മാറുമ്പോള്‍ ഇതുവരെ വിദ്യാര്‍ഥികള്‍ അനുഭവിച്ചിരുന്ന വ്യവസ്ഥാപിതമായ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ലഭിക്കാതെ പോകുമോ എന്ന് ഇതരസംസ്ഥാനങ്ങളിലെ ഓപണ്‍ സര്‍വകലാശാലകളിലുള്ള അവസ്ഥകള്‍ മുന്‍നിര്‍ത്തിയുള്ള ആശങ്ക പല കോണുകളില്‍ നിന്നും ഉയരുന്നതായി കാണാം. ഈ ആശങ്കകളെ സമൂലമായ വിശകലനത്തിന് വധേയമാക്കുകയും പ്രയാസങ്ങളെ പരിഹരിക്കപ്പെടേണ്ടതുമാണ്.

ഇഗ്‌നോ പോലുള്ള ഓപണ്‍ സര്‍വകലാശാലകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത് കോഴ്‌സുകളുടെ വൈവിധ്യം, സമഗ്രമായ ആസൂത്രണം, വ്യവസ്ഥാപിതമായ വിനിമയം, കൃത്യമായ മൂല്യനിര്‍ണയം, സര്‍ട്ടിഫിക്കറ്റുകളുടെ സമയ ബന്ധിതമായ ലഭ്യത തുടങ്ങിയവയിലൊക്കെ വരുത്തുന്ന കൃത്യനിഷ്ഠതയിലൂടെയാണ്. ഈ വെല്ലുവിളി കേരളത്തിന്റെ പശ്ചാത്തലത്തില്‍ എത്രമാത്രം അതിജീവിക്കാന്‍ സാധിക്കുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഓപണ്‍ സര്‍വകലാശാലയുടെ മുന്നോട്ടുള്ള ഗതി. ഇതോടൊപ്പം തന്നെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലൂന്നി, സമയ ബന്ധിതമായി കോഴ്‌സുകളുടെ പ്രഖ്യാപനവും അവയുടെ പൂര്‍ത്തീകരണവും നടപ്പാക്കേണ്ടതുണ്ട്. ഇതിന് പുറമെ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ഥികളില്‍ അതാത് മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍പരമായ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ആവിഷ്‌കരണവും ഏറ്റെടുക്കേണ്ടതാണ്.

ദേശീയ തലത്തില്‍ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രത്യേകിച്ച് നാഷണല്‍ എജുക്കേഷന്‍ പോളിസി 2020 നടപ്പാക്കുന്ന ഈ പശ്ചാത്തലത്തില്‍. കേവലം സര്‍ട്ടിഫിക്കറ്റുകള്‍ നേടുക എന്നതിനപ്പുറം ഓരോ വ്യക്തിയും തങ്ങളുടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രാപ്തി നേടുന്നതിനും നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും സ്‌കില്‍ ബെയ്‌സ്ഡ് എജുക്കേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കേരള ഓപണ്‍ സര്‍വകലാശാല അതിന്റെ സവിശേഷമായ ശ്രദ്ധ ഈ രംഗത്തേക്ക് കൂടി ഊന്നല്‍ നല്‍കേണ്ടതുണ്ട്.

കൊവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാഭ്യാസ രീതികളില്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാവണം ഓപണ്‍ സര്‍വകലാശാല അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ റോഡ് മാപ്പ് തയാറാക്കേണ്ടത്. എല്ലാ ആശയങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുകയും അതിനനുസരിച്ച് സമയ ബന്ധിതമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംനല്‍കുകയും ചെയ്താല്‍ ഓപണ്‍ സര്‍വകലാശാല അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കും.

(കേരള കേന്ദ്ര സര്‍വകലാശാല ഡീനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  5 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  6 days ago