ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം; ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം; മലപ്പുറം എസ്.പിക്ക് പിതാവിന്റെ പരാതി
മഞ്ചേരി: പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. എന്‍.സി മുഹമ്മദ് ഷെരീഫാണ് മലപ്പുറം എസ്.പി ഓഫിസിലെത്തി പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, സംഭവ സമയം ജോലിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്നാണ് പരാതിയിലുള്ളത്.26ന് പുലര്‍ച്ചെ 4.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടും സ്‌കാനിങ് ചെയ്യാനോ പരിശോധനാ നടത്താനോ തയാറായില്ലെന്നും പ്രസവ വേദനയാല്‍ കരഞ്ഞിട്ടും വേദന ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചെന്നും പരാതിയില്‍ പറയുന്നു.
ചികിത്സാ നിഷേധത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പിതാവ് മൊഴി നല്‍കിയിരുന്നു. കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സാ വിവരങ്ങളും ഹാജരാക്കി.
ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."