HOME
DETAILS

മലയാളികള്‍ തുണയായി; ശമ്പളമില്ലാതെ ബുദ്ധിമുട്ടിയ ബിഹാറി സ്വദേശിനി നാട്ടിലേക്ക് മടങ്ങി

  
backup
May 22 2019 | 05:05 AM

gulf-news-malayalees-help-bihari

ദമാം: അഞ്ചു മാസത്തോളം ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിയ ബിഹാര്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിക്ക് മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ തുണയായി. ബിഹാര്‍ പാറ്റ്‌ന സ്വദേശിനി നിഷയാണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവര്‍ഷം മുന്‍പാണ് നിഷ ദമാമില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നെങ്കിലും നാട്ടിലെ അവസ്ഥയോര്‍ത്തു ഇവിടെ ജോലിയില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വല്ലപ്പോഴുമായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. അഞ്ചു മാസത്തോളമുള്ള ശമ്പളം കുടിശ്ശികയായതോടെ ശമ്പളം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ വീട്ടില്‍ നിന്നും ഒളിച്ചു ചാടി അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലിസുകാര്‍ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ നിന്നാണ് നവയുഗം ഇവരുടെ രക്ഷക്കായി എത്തിയത്. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നിഷയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും അയാള്‍ സഹകരിയ്ക്കാന്‍ തയാറായില്ല. തുടര്‍ന്ന് കുടിശ്ശിക ശമ്പളത്തിനായി ലേബര്‍ കോടതിയില്‍ കേസ് കൊടുക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉപദേശിച്ചെങ്കിലും കേസ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ നിഷ അതിനു തയാറായില്ല. കുടുംബപ്രശ്‌നങ്ങള്‍ കാരണം വേഗം നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു അവര്‍.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നിഷയ്ക്ക് ഔട്ട്പാസ് സംഘടിപ്പിക്കുകായായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago