നഗരസഭക്കെതിരെയുള്ള പ്രതിപക്ഷ സമരമെന്ന് ഭരണപക്ഷം
നിലമ്പൂര്‍: നഗരസഭ കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നടത്തുന്ന സമരപരമ്പര ആരാണ് വമ്പനെന്ന് തെളിയിക്കാനുള്ള സമരമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗം ചാലില്‍ ഉണ്ണികൃഷ്ണന്. ഒന്നിച്ച് സമരം നടത്താന്‍ കഴിയാത്ത ഇവര്‍ ഓരോ ദിവസം മാറി മാറി സമരം നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ് അംഗങ്ങളായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ലീഗ് അംഗങ്ങളായ മുജീബ് ദേവശ്ശേരി, പി വി ഹംസ, അടുക്കത്ത് ഇസ്ഹാഖ് സംസാരിച്ചു. എന്നാല്‍ മുസ്ലിം ലീഗിലെ മുജീബ് ദേവശ്ശേരിയുടെ പ്രസംഗം ഭരണപക്ഷത്തിനുള്ള ഒളിയമ്പായി മാറുകയും ചെയ്തു.
എല്ലാ പ്രവൃത്തിയുടെയും ഉത്തവാദിത്വം ചെയര്‍പേഴ്സണാണെന്നും കള്ളന് കപ്പലില്‍ തന്നെയാണെങ്കില്‍ പിടികൂടുമെന്നും സുതാര്യതയില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ പ്രതിപക്ഷമാണ് ഡെസ്കില്‍ അടിച്ച് പ്രോത്സാഹിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."