HOME
DETAILS

നിഖാബിനെ എതിര്‍ക്കുന്നത് ശരീഅത്ത് വിരുദ്ധം: സമസ്ത ഏകോപന സമിതി

  
backup
May 22 2019 | 13:05 PM

niqab-issue-samasrha-against-mes

 

മലപ്പുറം: വിശുദ്ധ ഖുര്‍ആനിന്റെ അവതരണകാലം മുതല്‍ മുസ് ലിംകളില്‍ നിലനിന്നുപോന്ന ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ് നിഖാബെന്നും ഇതിനെ എതിര്‍ക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗം.

ഇസ്‌ലാമിക സംസ്‌കാരങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരും ഇതര സംസ്‌കാരങ്ങളെ പിന്തുടരുന്നവരും പാശ്ചാത്യ ഗൂഡാലോചനയില്‍ പെട്ടുപോയവരുമാണ് നിഖാബിനെ എതിര്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബ് 5359 വചനങ്ങളും സൂറത്തുന്നൂറിലെ 3031 വചനങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നിരവധി ഹദീസുകളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും മുസ്‌ലിം ലോകത്തിന്റെ മുറിഞ്ഞുപോകാത്ത ചര്യകളും പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാകുന്നതല്ല.
സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനെ വിലക്കുന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിട്ടില്ലെന്ന് മദ്ഹബിന്റെ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.

അനിവാര്യ ഘട്ടങ്ങളില്‍ മുഖം തുറക്കുന്നതിന് വിരോധമില്ലെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായി വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കലാണ് എം.ഇ.എസിന്റെ നടപടി. പൗരന് അനുവദിച്ച അവകാശം തടയിടാന്‍ ആര്‍ക്കും അധികാരമില്ല. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചക്കും സമസ്തക്ക് സാധ്യമല്ല. വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെ പോവാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തയാറാണെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.സി മായിന്‍ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, യു. മുഹമ്മദ് ശാഫി ഹാജി, എം.എ ചേളാരി, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.എച്ച് കോട്ടപ്പുഴ, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago