HOME
DETAILS
MAL
വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ വീണ്ടും കടുവ; ഭീതിയില്‍ ജനം
backup
May 08 2017 | 20:05 PM
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ കടുവയെ കണ്ടെത്തിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നു.
ഒരു വര്‍ഷം മുന്‍പ് എസ്റ്റേറ്റിലെ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തി തല ഒഴിച്ചുള്ള ഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ കടുവയെ വെടിവച്ചുകൊല്ലുകയായിരുന്നു. പിന്നീട് അല്പകാലത്തേക്ക് ശാന്തമായ പ്രദേശം വീണ്ടും കടുവാഭീതിയിലായിരിക്കുകയാണ്. പല ദിവസങ്ങളിലായി എസ്റ്റേറ്റില്‍ കടുവയെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നെല്ലാക്കോട്ട, വിലങ്ങൂര്‍ ഭാഗത്ത് പ്രത്യക്ഷപ്പെട്ടിരുന്ന കടുവയായിരിക്കാം തൊട്ടടുത്ത ഈ പ്രദേശത്തും എത്തിയിരിക്കുന്നതെന്നും സംശയമുണ്ട്.
കടുവ സാന്നിധ്യമറിഞ്ഞതോടെ ജോലിക്ക് പോകാനും കഴിയാത്ത സ്ഥിതിയിലാണ് തോട്ടം തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."