HOME
DETAILS

മലിനജലം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിവൃത്തിയില്ലാതെ കല്ലൂര്‍ തേക്കുപറ്റ കോളനിക്കാര്‍

  
backup
May 08, 2017 | 8:40 PM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d


കല്ലൂര്‍: നൂല്‍പ്പുഴ തേക്കുപറ്റ നാലുസെന്റ് കോളനി നിവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് മലിന ജലം. കല്ലൂര്‍ തേക്കുപറ്റ കോളനിയിലെ 54 കുടുംബങ്ങളാണ് കുടിവെള്ളത്തിായി മലിന ജലം ഉപയോഗിക്കുന്നത്. മൂന്ന് കിണറുകള്‍ കോളനിയില്‍ ഉണ്ടെങ്കിലും ഇതിലെ ജലം മലിനമാണ്.
കിണറിനടുത്തെത്തിയാല്‍ തന്നെ കിണറില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധമാണ് ഉയരുന്നത്. ഈവെള്ളം പാത്രങ്ങളില്‍ ദിവസങ്ങളോളം എടുത്തുവച്ച് ഊറിയതിനു ശേഷമാണ് നിലവില്‍ ഉപയോഗിക്കുന്നത്.
ഈ വെള്ളം ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് വരെ നിറം വ്യത്യാസം കാണുന്നതായി കേളനിയിലെ സ്ത്രീകള്‍ പറയുന്നു. സമീപത്തെ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നുള്ള കക്കൂസ് മാലിന്യം വരെ ഈ കിണറുകളിലേക്ക് ഒഴുകി ഇറങ്ങുന്നതായാണ് കോളനിക്കാര്‍ പറയുന്നത്. ഈ വെള്ളം തന്നെയാണ് കോളനിയിലെ അങ്കണവാടിയിലും ഉപയോഗിക്കുന്നത്. കോളനിയില്‍ ശുദ്ധജലം നല്‍കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ജലനിധി പദ്ധതി ആംരംഭിക്കുമെന്ന് പറഞ്ഞു പണപിരിവു നടത്തിയതായും കോളനിക്കാര്‍ ആരോപിച്ചു.
മഴപെയ്താല്‍ കോളനിയിലെ വീടുകളും ഈ മലിനജലം കൊണ്ടു നിറയും. സമീപത്തെ നീര്‍ച്ചാലുകളില്‍ നിന്നുമാണ് മലിനജലം കോളനികളില്‍ എത്തുന്നത്.
ജില്ലയില്‍ മഞ്ഞപിത്തമടക്കമുള്ള ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലിനജലം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് തേക്കുംപറ്റ കോളനിക്കാര്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഈ സാഹചര്യത്തില്‍ കോളനിയിലെ മറ്റൊരു കിണര്‍ കുഴിച്ച് ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  7 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  7 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  7 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  7 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  7 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  7 days ago