HOME
DETAILS

ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് മൂന്നാമതും ചോദ്യംചെയ്യും

  
backup
October 09 2020 | 01:10 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1
 
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ജൂലൈ 14ന് ഒമ്പത് മണിക്കൂറും ജൂലൈ 15ന് എട്ട് മണിക്കൂറും ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇത് ഉള്‍പ്പെടെ നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികള്‍ ഇദ്ദേഹത്തെ 58 മണിക്കൂറാണ് ഇതിനകം ചോദ്യം ചെയ്തത്.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ചോദ്യംചെയ്യല്‍ ശിവശങ്കറിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ണായകമാണ്. ഇതുവരെയുള്ള ചോദ്യംചെയ്യലുകളില്‍ സ്വപ്നയുമായി തനിക്ക് സുഹൃത്ത് ബന്ധം മാത്രമാണ് ഉള്ളതെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അവരുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്. 
എന്നാല്‍ സ്വപ്നയുടേയും സന്ദീപ് നായരുടേയും ലാപ്‌ടോപ്പുകളില്‍നിന്നും മൊബൈല്‍ഫോണുകളില്‍നിന്നും നശിപ്പിച്ചുകളഞ്ഞ 2000ജി.ബി ഡാറ്റ എന്‍.ഐ.എ ഐ.ടി വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇതില്‍നിന്നുള്ള തെളിവുകള്‍ വിശകലനം ചെയ്തശേഷമാണ് മൂന്നാമതും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago