സഊദിയിൽ ബഖാലകളിൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതി
റിയാദ്: സഊദിയിൽ ബഖാലകളിൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതി. സഊദി മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രത്യേക പദ്ധതികളുമായി രംഗത്തെത്തുന്നത്. അടുത്ത വർഷം അവസാനത്തോടെ 17,000 സഊദി യുവതി യുവാക്കൾക്ക് സൂപർമാർക്കറ്റുകളിലും ഹൈപർ മാർക്കറ്റുകളിലും തൊഴിൽ ലഭ്യമാക്കുന്നതിനാണ് പ്രത്യേക പദ്ധതികളൊരുങ്ങുന്നത്. ആദ്യഘട്ടമെന്നോണം സൂപർ മാർക്കറ്റുകളിലും ഹൈപർ മാർക്കറ്റുകളും ജോലി ചെയ്യുന്ന അനുഭവ സമ്പത്ത് ഭാവിയിൽ ബഖാലകളിൽ ജോലി ചെയ്യുന്നതിനും ബഖാല സഊദിവത്ക്കരണത്തിനും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം
നിലവിൽ രാജ്യത്ത് സൂപ്പർമാർക്കറ്റുകളിൽ ആകെയുള്ള 1,05,000 തൊഴിലാളികളിൽ 37,000 സഊദി യുവതി യുവാക്കൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. അതേസമയം, ഹൈപ്പർ മാർക്കറ്റുകളിൽ നിലവിലുള്ള ആകെയുള്ളത് 48,000 തൊഴിലാളികളാണ്. ഇവരിൽ 16000 തൊഴിലാളികളാണ് സഊദി യുവതി യുവാക്കളുള്ളത്. നിലവിൽ സൂപ്പർമാർക്കറ്റുകളിൽ 35 ശതമാനവും ഹൈപ്പർ മാർക്കറ്റുകളിൽ 33 ശതമാനവുമാണ് സ്വദേശികളുടെ നിരക്ക്. ഈ രണ്ടു മേഖലകളിൽ കൂടുതൽ യുവതി യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പ്രത്യേക പദ്ധതികളാണ് അധികൃതർ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."