ആണ്‍കുഞ്ഞിനുള്ള കൂട്ടുമായി ബി.എ.എം.എസ് പുസ്തകം
പൂനെ: ആണ്‍കുഞ്ഞിനെയാണോ വേണ്ടത്, എങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. വടക്കോട്ട് തിരിഞ്ഞുള്ള ആലിന്റെ കൊമ്പ്, രണ്ട് മണി ഉഴുന്നുപരിപ്പ്, രണ്ടുമണി കടുക് എന്നിവ തൈരില്‍ അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇനി അതില്ലെങ്കില്‍ വെള്ളിയോ, സ്വര്‍ണമോ, ഇരുമ്പോ പ്രത്യേക രീതിയില്‍ ഉരുക്കി അത് പാല്, തൈര്, വെള്ളം എന്നിവയിലേതിലെങ്കിലും ചേര്‍ത്ത് കഴിച്ചാലും ആണ്‍കുട്ടികളുണ്ടാകും.
സ്ത്രീവിരുദ്ധവും ശാസ്ത്രീയതയുടെ അടിത്തറയില്ലാത്തതുമായ ഈ പ്രസ്താവന നടത്തിയത് ഏതെങ്കിലും ദിവ്യന്മാരല്ല. മറിച്ച് മഹാരാഷ്ട്രയിലെ ആയുര്‍വേദ കോഴ്‌സിനുള്ള പുസ്തകത്തിലാണ് ഇത്തരത്തില്‍ പറഞ്ഞിട്ടുള്ളത്.
ആയുര്‍വേദത്തിന്റെ അടിസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ചരക സംഹിതയില്‍ നിന്നാണ് ഇത് എടുത്തിരിക്കുന്നതെന്ന് ബി.എ.എം.എസ് പാഠപുസ്തകം പറയുന്നത്.
നാസികിലെ മഹാരാഷ്ട്രാ സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗത്തിലെ ഒട്ടേറെ പ്രമുഖരാണ് ബി.എ.എം.എസ് സിലബസ് പരിശോധിക്കുന്നത്.
ഡോ. ശങ്കര്‍ റാവു ചവാന്‍ ഗവ. മെഡിക്കല്‍ കോളജിലെ മുന്‍ ഡീന്‍ ഡോ. ദിലിപ് മെഹ്‌സേക്കറാണ് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍. പ്രമുഖരെല്ലാം ഉണ്ടായിട്ടും വിവാദമായ കാര്യം ചേര്‍ത്തിരിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന ചോദ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."