HOME
DETAILS
MAL
സഊദിയിൽ കൊവിഡ് മരണം അയ്യായിരം കവിഞ്ഞു; ഇന്ന് 22 മരണം, 455 രോഗ മുക്തി, 405 പുതിയ കേസുകൾ
backup
October 10 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 455 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 രോഗികൾ മരണപ്പെടുകയും 405 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
9,189 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 842 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,018 ആയും വൈറസ് ബാധിതർ 338,944 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 455 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 324,737 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."