കൊവിഡ് ചികിത്സയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തണമെന്ന്
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രോട്ടോകോളിന്റെ ഭാഗമായി കേരളത്തിലും കൊവിഡ് ചികിത്സയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് (എ.എച്ച്.എം.എ.) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലും സൗകര്യങ്ങളുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രികളിലും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള അനുമതി നല്‍കണമെന്നും സി.എഫ്.എല്‍.ടി.സികളിലും ഹോം ഐസൊലേഷനുകളിലും ആയുര്‍വേദ ചികിത്സ ലഭ്യമാക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സി.എസ് കൃഷ്ണകുമാറും പ്രസിഡന്റ് ഡോ. വിജയന് നങ്ങേലിലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ പരിശീലനം എ.എച്ച്.എം.എ. ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുമായി കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റൈന് ഇല്ലാതെ ആയുര്‍വേദ ചികിത്സ നടത്താന്‍ അനുവദിക്കണമെവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."